നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍
Kerala
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 8:56 am

 

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രകകാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘം വ്യാപകമായതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സാധനങ്ങള്‍ മോഷ്ടിക്കുന്ന ഒരുസംഘം പൊലീസ് പിടിയിലായിരിക്കയാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കയറ്റുമതിക്കെത്തിച്ച സാധനങ്ങള്‍ മോഷ്ടിച്ച മൂന്ന് പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് പിടിയിലായത്.


ALSO READ: ആ സൂപ്പര്‍താരം എന്റെ കാലില്‍ തോണ്ടി, ഞാന്‍ അയാളുടെ കരണത്തടിച്ചു; തെന്നിന്ത്യന്‍ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രാധിക ആപ്‌തേ


എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ കയറ്റുമതിക്കായി കൊണ്ടുവന്ന വസ്ത്രങ്ങള്‍ നിറച്ച പെട്ടിയില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും കയറ്റിയയ്ക്കുന്ന വസ്ത്രങ്ങളടങ്ങിയ പെട്ടികളില്‍ നിന്നാണ് ഇവര്‍ വിലകൂടിയ തുണിത്തരങ്ങള്‍ മോഷ്ടിച്ചത്.


ALSO READ:


സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സി ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍ , ആഷിക് എന്നിവരാണ് അറസ്റ്റിലായത്.

തുണികളടങ്ങിയ പെട്ടികള്‍ ഇവര്‍ പൊട്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായത്. നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.