| Wednesday, 14th April 2021, 4:46 pm

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും വജ്രങ്ങളും മോഷണം പോയി; സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചുള്ള മോഷണത്തില്‍ അത്ഭുതപ്പെട്ട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.

3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഒരാള്‍ മാത്രമാണ് മോഷണം നടത്തിയതെന്നാണ് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

വലിയ സുരക്ഷാസജ്ജീകരണങ്ങളാണ് ഈ വീട്ടിലുള്ളത്. വീടിന് വലിയ ഗേറ്റും നിരവധി സുരക്ഷാജീവനക്കാരും സി.സി.ടി.വിയുമുണ്ട്. നായക്കളെയും വളര്‍ത്തുന്നുണ്ട്.

ഗേറ്റ് ചാടിക്കടന്നോ എന്തെങ്കിലും തകര്‍ത്തോ അല്ല മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. അടുത്തടുത്ത് തന്നെ വീടുകളുള്ള പ്രദേശമായതിനാല്‍ മോഷണം നടന്ന വീടിനോട് ചേര്‍ന്നുള്ള ഏതെങ്കിലും വീട് വഴിയായിരിക്കും മോഷ്ടാവ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം.

ഗവര്‍ണറുടെ വസതിയായ രാജ്ഭവനോടുള്ള ചേര്‍ന്നുള്ള മേഖല കൂടിയാണിത്. പരിസരത്തുള്ള വീടുകളിലെല്ലാം സമാനമായ മികച്ച സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇത്രയും സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു പ്രദേശത്ത് ഒരാള്‍ ഒറ്റയ്‌ക്കെത്തി മോഷണം നടത്തിയത് പൊലീസിനെ വരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്ന മോഷ്ടാവിനെ കേന്ദ്രീകരിച്ച് തന്നെയാണ് മ്യൂസിയം പൊലീസ് നിലവില്‍ അന്വേഷണം നടത്തിവരുന്നത്. വീട്ടിലുണ്ടായിരുന്ന ജീവനക്കാരുടെയും മറ്റുള്ളവരുടെയും മൊഴികള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Theft at Bhima Jewellers owner’s house in Thiruvananthapuram

We use cookies to give you the best possible experience. Learn more