| Sunday, 4th December 2022, 4:52 pm

ദളപതിയുടെ പാട്ടില്‍ സ്റ്റാറായി ചിമ്പു; വാരിസിലെ പുതിയ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ചിത്രം വാരിസിലെ രണ്ടാമത്തെ പാട്ട് പുറത്ത്. തമിഴ് താരം ചിമ്പു പാടിയ തീ ദളപതി എന്ന പാട്ട് ടി സീരിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. പാടിയതിന് പുറമേ ഗാനരംഗങ്ങളിലും ചിമ്പു എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മാത്രമാണ് വിജയ് ഈ പാട്ടില്‍ എത്തുന്നത്. ഇതിനിടക്ക് താരത്തിന്റെ ചില സ്റ്റില്ലുകള്‍ മാത്രമാണ് കാണിക്കുന്നത്. ചിമ്പുവും കൊറിയോഗ്രാഫര്‍ സാന്‍ഡിയുമാണ് പാട്ടില്‍ മുഴുവന്‍ നിറഞ്ഞാടിയിരിക്കുന്നത്.

സംഗീത സംവിധായകന്‍ എസ്. തമനും സംവിധായകന്‍ വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേകാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. വിജയ് തന്നെ ആലപിച്ച രഞ്ജിതമേ എന്ന ഗാനമാണ് ചിത്രത്തിലേതായി ആദ്യം പുറത്ത് വന്നത്. വന്‍ ഹിറ്റായി മാറിയ ഗാനം ഇതിനോടകം 80 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക്.

കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍. ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്ട് ആണ് ഇത്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രം കൂടിയാണ വാരിസ്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പേരിടാത്ത ചിത്രത്തിലായിരിക്കും ഇതിന് ശേഷം വിജയ് അഭിനയിക്കുക. ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും ഈ ചിത്രം. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുനും ബോഴിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും എന്ന റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: thee thalapathy song from varisu

We use cookies to give you the best possible experience. Learn more