തിയേറ്ററുടമകള്‍ വീണ്ടും സമരത്തിന്. എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിയറ്ററുകളില്‍ ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിലെ കുത്തകവല്‍ക്കരണവും അശാസ്ത്രീയതയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെയ് 2 മുതലാണ് സമരം ആരംഭിക്കുക.
മള്‍ട്ടിപ്ലക്‌സുകളും തിയറ്റര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ നിര്‍മ്മാതാക്കളുടെ വിതരണക്കാരുടെയും സംഘടനകള്‍ സമരത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കാര്‍ണിവല്‍, ഏരീസ്,പി വി ആര്‍ തുടങ്ങിയ മള്‍ട്ടിപ്ലെക്‌സുകളുടെ പ്രതിനിധികള്‍ ഫെഡറേഷന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ട്ടുണ്ട്.
അതേസമയം പെട്ടെന്നുള്ള സമരപ്രഖ്യാപനം അവധിക്കാല റിലീസുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരുന്ന കുഞ്ചാക്കോ ബോബന്‍ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ റിലീസ് അടുത്ത മാസത്തേക്ക് മാറ്റിയിട്ടുണ്ട്.
മമ്മൂട്ടി ചിത്രം വൈറ്റ്, ജയറാമിന്റെ ആടുപുലിയാട്ടം, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ്, എന്നീ ചിത്രങ്ങളുടെ റിലീസും പ്രതിസന്ധിയിലായിരിക്കുയാണ്.