| Saturday, 23rd October 2021, 3:07 pm

പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററില്‍ വിലക്കണമെന്ന് ഉടമകള്‍; കാരണം നിരന്തരമായ ഒ.ടി.ടി റിലീസിംഗ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയേറ്റര്‍ ഉടമകള്‍ രംഗത്ത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ഉടമകള്‍ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് നടന്ന സിനിമാ തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

അതേസമയം, സാഹചര്യങ്ങളാണ് അവരെ ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് വ്യക്തമാക്കി ദിലീപ് പൃഥ്വിരാജിനെ പിന്തുണയ്ക്കുകയും ചെയ്തു.

പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. ‘കോള്‍ഡ് കേസാ’ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ ‘കുരുതി’യും ‘ഭ്രമ’വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.

അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍. ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥിവേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റൊരു പൃഥ്വി ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ചിത്രവും ഒ.ടി.ടി റിലീസായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

മരയ്ക്കാറിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒ.ടി.ടിയ്ക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്നും തിയറ്ററുടമകള്‍ യോഗത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Theatre owners demands to ban Prithviraj Films

We use cookies to give you the best possible experience. Learn more