ഫഹദിന് മുന്നറിയിപ്പുമായി ഫിയോക്ക്; 'തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ വിലക്കേര്‍പ്പെടുത്തും'
Entertainment news
ഫഹദിന് മുന്നറിയിപ്പുമായി ഫിയോക്ക്; 'തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ വിലക്കേര്‍പ്പെടുത്തും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th April 2021, 10:57 am

കൊച്ചി: അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക്. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സിനിമാ സംഘടനയാണ് ഫിയോക്ക്.

ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇനി ഒ.ടി.ടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ വിലക്ക് നേരിടേണ്ടി വരുമെന്നും ഫിയോക്ക് പറഞ്ഞു.

ഫിയോക്കിന്റെ പുതിയ സിമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനം. അടുത്തിടെ ഫഹദ് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് തീരുമാനം.

ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒടിടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.

അടുത്തിടെ ഫഹദിന്റെതായി പുറത്ത് വന്ന ജോജി, ഇരുള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി യിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ സീയൂ സൂണ്‍ എന്ന ചിത്രവും ഒ.ടി.ടി റിലീസ് ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Theatre organization FIYOK says should be Banned Fahad Faasil on cooperating with OTT