ന്യൂദല്‍ഹി: രാജ്യത്തെ സിനിമാ തിയ്യേറ്ററുകളും ജിമ്മുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കം.
എന്നാല്‍ സ്‌കൂളുകളിലും കോളേജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രം മതിയെന്നാണ് നിലപാടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കപ്പാസിറ്റിയുടെ 25-30 ശതമാനം വരെ ഉപയോഗിച്ചു തിയ്യേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിയ്യേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെ സമീപിച്ചിരുന്നു.
ചില നിയന്ത്രണങ്ങളോടെയായിരിക്കും ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനം. മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ദല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
മാര്‍ച്ച് അവസാനത്തോടെയാണ് രാജ്യത്തെ തിയ്യേറ്റര്‍, ജിംനേഷ്യം, സ്‌കൂള്‍, കോളേജ് എന്നിവ അടച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക