| Saturday, 2nd October 2021, 6:00 pm

കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കുന്നു; പ്രവേശനം 50 ശതമാനം ആളുകള്‍ക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. ഒക്ടോബര്‍ 25 മുതലാണ് തിയേറ്ററുകള്‍ തുറക്കുന്നത്. കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

50 ശതമാനം ആളുകള്‍ക്കാണ് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. തിയേറ്ററുകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കും. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കും.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും തീരുമാനമായി.

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്‌സിനണ് വേണ്ടത്.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ നവംബര്‍ ഒന്നുമുതല്‍ തുറക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Theaters open in Kerala; Admission is for 50 percent of people
We use cookies to give you the best possible experience. Learn more