| Thursday, 19th November 2020, 6:04 pm

കേരളത്തില്‍ തിയേറ്ററുകള്‍ ഉടനെ തുറക്കില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന് തീരുമാനം. വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നു. നിലവില്‍ തിയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

തീയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയേറ്ററുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിയേറ്ററുകള്‍ തുറന്നിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ചലച്ചിത്ര സംഘടനകള്‍ പറയുന്നത്. ചലച്ചിത്ര മേഖലയ്ക്ക് സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Theaters in Kerala will not open soon; The decision was taken at a meeting convened by the Chief Minister

We use cookies to give you the best possible experience. Learn more