തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന് തീരുമാനം. വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നു. നിലവില്‍ തിയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയേറ്ററുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിയേറ്ററുകള്‍ തുറന്നിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ചലച്ചിത്ര സംഘടനകള്‍ പറയുന്നത്. ചലച്ചിത്ര മേഖലയ്ക്ക് സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക