കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ സൂചന പണിമുടക്ക് ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ ക്യൂബ്, യൂ.എഫ്.ഒ അടക്കമുള്ള ഉയര്‍ന്ന പ്രദര്‍ശനനിരക്കിനെതിരെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.
കേരളത്തോടൊപ്പം തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലും ഇന്ന് സൂചനാ പണിമുടക്കാണ്. ഇന്നലെ മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യെണ്ടെന്നാണ് ജോയന്റ് ആക്ഷന് കമ്മറ്റി ഓഫ് സതേണ്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തീരുമാനം.
ഇതിനെ തുടര്‍ന്ന് കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ പഴയ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്.