| Friday, 1st July 2022, 11:25 pm

'കാട്ടിലെ സിനിമ തിയേറ്റർ'; വൈറലായ ട്രോളിനെ വെല്ലുന്ന കമന്റുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രോളുകൾ ആഘോഷിക്കാൻ മലയാളികൾ എന്നും പ്രത്യേക ഉത്സാഹമാണ് കാണിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ‘കാട്ടിലെ സിനിമ തിയേറ്റർ’ ട്രോളാണ്. സാധാരണ ടിക്കറ്റ് എടുത്ത ജിറാഫ് ബാൽക്കണി ടിക്കറ്റ് എടുത്ത മൃഗങ്ങളെ പോലെ സിനിമ കാണുന്നതാണ് ട്രോളിലുള്ളത്. പുലിവാൽ കല്യാണം സിനിമയിലെ ജഗതി ശ്രീകുമാറിന്റെ മീമാണ് ട്രോളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്റർനാഷണൽ ചളു യൂണിയനിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ട്രോൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ ട്രോളിനെ വെല്ലുന്ന കമന്റുകളുമായി എത്തിയിരിക്കുകയാണ് നിരവധി പേർ.

കാണാൻ വന്ന സിനിമ മറന്നുപോയ അരണയും, കണ്ട സിനിമ ഇഷ്ടപ്പെടാതെ സീറ്റ് മാന്തി കീറിയ പൂച്ചയും, ടിക്കറ്റ് കിട്ടാതെ തുരന്നു കയറി സിനിമ കാണുന്ന എലിയും തുടങ്ങി മൃഗങ്ങളെ എല്ലാം ഉൾപ്പെടുത്തി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് നിരവധി പേരാണ്.

ഒരാഴ്ചക്ക് മുൻപ് സിനിമ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ഒച്ചിനെ കുറിച്ചും, ആനയുള്ളത് കൊണ്ട് സിനിമ കാണാൻ സാധിക്കാത്ത മൃഗങ്ങളെ കുറിച്ചുമൊക്കെ രസകരമായി കമന്റ് ചെയ്യുന്നവരുമുണ്ട്.

എന്തായാലും ട്രോളും കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മറ്റ്‌ നിരവധി ട്രോൾ ഗ്രൂപ്പുകളിലും സിനിമ ഗ്രൂപ്പുകളിലുമൊക്കെ വൻ ഹിറ്റാണ് ഈ ട്രോൾ.

ഇത്രയും കിടിലൻ ട്രോൾ ഉണ്ടാക്കിയ ട്രോളനും വലിയ കയ്യടികൾ അർഹിക്കുന്നുണ്ടെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ജിനു ബേബി എന്ന ട്രോളനാണ് വൈറൽ ട്രോളിന് പിന്നിൽ.

Content Highlight : Theater In Jungle Troll viral on Social media

We use cookies to give you the best possible experience. Learn more