India
12ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ്മുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍; മുട്ടുകുത്തി നിര്‍ത്തി തുടര്‍ച്ചയായി ചവിട്ടി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 14, 09:22 am
Thursday, 14th October 2021, 2:52 pm

ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ ഗവര്‍മെന്റ് നന്ദനാര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

നിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ച ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി കാലില്‍ ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ക്ലാസിലെ സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചില കുട്ടികളെ ക്ലാസിന്റെ നിലത്ത് ഇരുത്തിച്ചതും വീഡിയോയില്‍ കാണാം.

ക്ലാസില്‍ കൃത്യമായി വരാത്തതാണ് അധ്യാപകന്റെ ഈ നടപടിക്ക് പിന്നിലെന്നാണ് അറിയുന്നത്. 500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. അതേസമയം വിഷയത്തില്‍ ഇതുവരെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

എന്നാല്‍ അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. എത്രയും വേഗം അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Theacher Beat Student in Chennai Chidambaram School