യുവാക്കള്‍ ക്ഷമ കാണിച്ചെന്നിരിക്കും, പക്ഷേ അതിനെ പരീക്ഷിക്കരുത്; ജാമിയ പ്രതിഷേധത്തില്‍ ചേതന്‍ ഭഗത്
ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. യുവാക്കളുടെ ക്ഷമ സര്‍ക്കാര്‍ പരീക്ഷിക്കരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തിരിക്കുന്നു. തൊഴില്‍ കാണാന്‍ പോലും ഇല്ലാതായി. ഇന്റര്‍നെറ്റ് അടക്കം റദ്ദ് ചെയ്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി ലൈബ്രററികളിലേക്ക് പൊലീസിനെ അയക്കുന്നു. യുവാക്കള്‍ ചിലപ്പോള്‍ ക്ഷമ കാണിച്ചെന്നിരിക്കാം. എന്നാല്‍ അവരുടെ ക്ഷമയെ പരീക്ഷിക്കരുത്-എന്നായിരുന്നു ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തത്.
രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമത്തിനെതിരെ കനത്ത പ്രതിഷേധം ഉയരുകയാണ്. അതേസമയം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധിച്ചത്. ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്‌സിറ്റിയിലേയും അലിഗഡ് യൂണിവേഴ്‌സിറ്റിയിലേക്കും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആകാശവാണിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.