ന്യൂദല്‍ഹി: ‘മതേതരത്വം’ എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും അത് മാറ്റാന്‍ ഒരു ഭൂരിപക്ഷ സര്‍ക്കാരിനും സാധിക്കില്ലെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തത് പോലെ ചെയ്യാന്‍ സാധിക്കില്ല. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്ന് 13 അംഗ ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചതാണ്. അതുകൊണ്ട് മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
‘മതേതരത്വം’ ഭേദഗതി ചെയ്ത് ചേര്‍ത്തത് അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ്. ഭരണഘടനയുടെ ആമുഖത്തിലല്ലാതെ മറ്റെവിടെയും ഇത് കാണാന്‍ സാധിക്കില്ല. ആര്‍ട്ടിക്കിള്‍ 370 ഭേതഗതി ചെയ്തത് പോലെ ഇത് നീക്കം ചെയ്യാന്‍ സാധിക്കില്ല. ഭരണഘടന ഭേദഗതി ചെയ്യാന്‍ 15 അംഗ ജഡ്ജിമാരുടെ ബെഞ്ച് വേണം’
‘ഇന്ത്യയൊരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇക്കാര്യങ്ങളെല്ലാമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ പിന്നെയത് മാറ്റാന്‍ സാധിക്കില്ല. ഒരു ഭൂരിപക്ഷ സര്‍ക്കാരിനും ഭരണഘടനയില്‍ നിന്ന് ഇക്കാര്യം മാറ്റാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പാര്‍ലമെന്റിന് മാറ്റം വരുത്താന്‍ സാധിക്കുന്നതും എന്നാല്‍ തീരെ പറ്റാത്തതുമായ കാര്യങ്ങളുണ്ടെന്ന് കോടതി പറഞ്ഞത്. ഭാഗ്യവശാല്‍ ‘മതേതരത്വം’ എന്നത് മാറ്റാന്‍ പറ്റാത്തവയില്‍പ്പെട്ടതാണ്. ‘ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.