| Wednesday, 4th May 2022, 10:18 am

എന്താണ് മമ്മൂട്ടിയുടെ പുതിയ സിനിമയിലെ റോഷാക്ക് ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പക്ഷെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഇന്നലെ ഗൂഗിളിൽ തിരഞ്ഞത് റോഷാക്ക് എന്ന വാക്കായിരിക്കും. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ  റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പോസ്റ്ററില്‍ മുഖം മൂടിയിട്ട ആള്‍ മമ്മൂട്ടിയാണെന്നും ചിത്രത്തിന്റെ പേരെന്താണെന്നും ഒറ്റ നോട്ടത്തില്‍ കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. മൊത്തത്തില്‍ മിസ്റ്റീരിയസ് ആയ ഒരു ഫീലാണ് ഈ പോസ്റ്റര്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.

റോഷാക്ക് എന്നത് ഒരു പ്രൊജക്റ്റീവ് സൈക്കോളജിക്കല്‍ ടെസ്റ്റാണ്. സിനിമയുടെ പേരില്‍ പ്രേക്ഷകര്‍ക്കുണ്ടായ കൗതുകവും സംശയവും ചെന്ന് നില്‍ക്കുന്നത് ഈ ടെസ്റ്റിലാണ്.  1921 ഇല്‍ സ്വിസ് സൈക്കോളജിസ്റ്റായ ഹെര്‍മന്‍ റോഷാക്ക് ആണ് ഈ ടെസ്റ്റ് കണ്ടുപിടിച്ചത്. ഹെര്‍മന്‍ റോഷാക്ക് കണ്ടുപിടിച്ചത് കൊണ്ട് തന്നെ റൊഷാക്ക് ടെസ്റ്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ആ പേരാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. നിഗൂഢമായ എന്തോ രഹസ്യം ഒളിപ്പിച്ചുവെക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്.  മുഖം മൂടിയ രീതിയില്‍ പോസ്റ്ററിലുള്ള മമ്മൂട്ടിയുടെ ചിത്രവും ഈ നിഗൂഢതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

ഒരാളുടെ പേഴ്‌സണാലിറ്റിയും ഇമോഷണല്‍ ഫങ്ഷനിങ്ങും മനസ്സിലാക്കാനായാണ് മനഃശാസ്ത്രജ്ഞര്‍ റോഷാക്ക് ടെസ്റ്റ് ഉപയോഗിക്കുന്നത്.
ചില രോഗികള്‍ അവരുടെ പ്രശ്‌നങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍  മടിക്കുന്ന സമയങ്ങളില്‍ ഇത് നടത്താറുണ്ട്.  അവ്യക്തമായ രൂപങ്ങള്‍ ആണ് ഈ ടെസ്റ്റില്‍ ഉപയോഗിക്കുക. വ്യക്തികളുടെ മാനസിക സഞ്ചാരത്തെ മനസ്സിലാക്കാന്‍ ഈ ടെസ്റ്റിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ പല ഡോക്‌റ്റേഴ്‌സും പ്രാക്റ്റീസ് ചെയ്യുന്ന ഒരു രീതിയാണിത്.

അതായത് മാനസികമായ ബുദ്ധിമുട്ടുകളുള്ള ഒരാള്‍ മനഃശാസ്ത്രഞ്ജന്റെ അടുത്തു എത്തുമ്പോള്‍ അവരുടെ പേഴ്സണാലിറ്റിയും പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ ഡോക്ടര്‍സ് ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണിത്. ഒരു പേപ്പറിന്റെ നടുവില്‍ മഷിയൊഴിച് രണ്ടായി മടക്കും. അപ്പോള്‍ പേപ്പറിന്റെ രണ്ടു വശത്തും ഏകദേശം ഒരേ പോലെയുള്ള എന്നാല്‍ കൃത്യതയില്ലാത്ത ഒരു രൂപം ഉണ്ടായി വരും. ഇങ്ക് ബ്ലോട്‌സ് എന്നാണ് ഇതിനു പറയുന്നത്.

ഈ ഇങ്ക് ബ്ലോട്‌സിനോടുള്ള രോഗിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍, മനഃശാസ്ത്രപരമായ നിരീക്ഷണങ്ങളിലൂടെയോ അല്ലെങ്കില്‍ ചില അല്‍ഗോരിതങ്ങളെ കൂട്ടുപിടിച്ചോ  രോഗിയെ വിശകലനം ചെയ്യാന്‍ ഡോക്ടേഴ്‌സിന് സാധിക്കും. രോഗാവസ്ഥക്കുള്ള കാരണവും അയാളുടെ പേഴ്‌സണാലിറ്റിയെ കുറിച്ച്  മനസ്സിലാക്കാന്‍ വേണ്ടിയും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്.

ചില വസ്തുക്കള്‍, ചില ഫേസുകള്‍,  ഷേപ്പുകള്‍, എന്നിവ കാണിച്ചു അവരോട് അതില്‍ അവരുടെ തോന്നലുകളനസരിച്ചു മാര്‍ക്ക് ചെയ്യാന്‍  പറയും. ഒരു പക്ഷെ രോഗിക്ക് പോലും അത്ര പിടിയില്ലാത്ത അവരുടെ ഉള്‍മനസ്സിലെ ചിന്തകള്‍ ഈ ടെസ്റ്റിലൂടെ ഡോക്ടര്‍സിന് മനസ്സിലാകും. ഒരാളുടെ വ്യക്തിത്വത്തെ വിലയിരുത്താന്‍ അവ്യക്തമായ ചില രൂപങ്ങളുടെ സഹായം തേടുകയാണ് ഇവിടെ ചെയ്യുന്നത്.

ഹെര്‍മന്‍ റോഷാക്കിന്റെ ഈ ടെസ്റ്റിലെ ഓരോ ഇങ്ക് ബ്ലോട്ടും ഓരോ ആശയങ്ങൾ ആണ് വിനിമയം ചെയ്യുന്നത്.

മുകളിൽ കാണിച്ചിരിക്കുന്ന കാർഡിലെ ചുവന്ന ഭാഗങ്ങള്‍ രക്തമായി കാണപ്പെടുന്നു, ഈ കാര്‍ഡ് സെലക്ട് ചെയ്യുന്നവര്‍ക്ക് ദേഷ്യവും, ശാരീരികമായി ഉപദ്രവിക്കാനുളള സാധ്യതയും കൂടുതലായിരിക്കാം. പലതരത്തിലുള്ള ലൈംഗിക പ്രതികരണങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഈ കാര്‍ഡിന് സാധിക്കും. ഇത്തരം കാര്യങ്ങളാണ് ഈ ഇങ്ക് ബ്ലോട്ട് സൂചിപ്പിക്കുന്നത്.

ഇരുണ്ട നിറത്തിനും ഷേഡിംഗിനും ശ്രദ്ധേയമാണ് ഈ ഇങ്ക് ബ്ലോട്ട്. ഇത് വിഷാദരോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഭീഷണിപ്പെടുത്തുന്ന, അധികാര ബോധമുള്ള ഒരു വ്യക്തിയായി ഇത് കണക്കാക്കപ്പെടുന്നു. ഈ കാര്‍ഡ് പുരുഷ ബോധ്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നത് കൊണ്ട് ഇതിനെ ഫാദര്‍ കാര്‍ഡ് എന്നും വിളിക്കുന്നുണ്ട്.

നന്‍ പകല്‍ നേരത്തു മയക്കത്തിന് ശേഷം മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമാണ് റോഷാക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധാനയകന്‍ നിസാം ബഷീറിന്റെ അടുത്ത ചിത്രമാണിത്.  ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ത്രില്ലര്‍ മോഡിലുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Content Highlight: The word ‘Rorshach’ in Mammootty’s new movie

We use cookies to give you the best possible experience. Learn more