| Thursday, 23rd October 2014, 2:59 pm

ആരോഗ്യം നന്നാക്കാന്‍ തക്കാളി ജ്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തക്കാളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ തക്കാളി ജ്യൂസും. വിറ്റാമിന്‍ എ, കെ, ബി1, ബി2, ബി3, ബി5, ബി6 എന്നീ വിറ്റാമിനുകള്‍ തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്. വിറ്റാമിനുകള്‍ക്ക് പുറമേ അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള ലോഹങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല, സ്‌കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഗുണകരമാണ്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ജ്യൂസുണ്ടാക്കാനെടുക്കുന്ന തക്കാളികള്‍ നല്ലതാണെന്ന് ഉറപ്പുവരുത്തണം. ഇനി ഇത് ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

തക്കാളി ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫൈബറും ജലവും മലാശയത്തിന് നല്ലതാണ്.

ദഹനപ്രശ്‌നങ്ങളുള്ളവരും അതിസാരമുള്ളവരും തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റുകള്‍ പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പൊരുതും.

We use cookies to give you the best possible experience. Learn more