കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയായിരുന്ന യുവതിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുലാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയായിരുന്ന യുവതിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുലാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
എന്നാല്‍ തനിക്ക് പരാതിയില്ലെന്നാണ് യുവതി പറയുന്നത്. അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുലിനോടൊപ്പമാണ് ജീവിക്കാൻ താത്‌പര്യമെന്നും പറഞ്ഞ് യുവതി നൽകിയ സത്യവാങ്മൂലത്തെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.
മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി ഗോപാലും (29) വിവാഹിതരായത്. വിവാഹത്തിനു ശേഷം യുവതി രാഹുലിന്റെ വീട്ടിൽ കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നതായാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.
യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കാണുകയും തുടർന്ന് അന്വേഷിച്ചപ്പോൾ പീഡനവിവരം യുവതി ബന്ധുക്കളോട് പറയുകയുമായിരുന്നു.
Content Highlight: The woman who was a victim in the Panthirankavu domestic violence case was hospitalized with serious injuries