2014ല്‍ ഏറ്റവും അധികം ആളുകള്‍ മോഷ്ടിച്ചു കണ്ട ചിത്രം എന്ന റെക്കോര്‍ഡ് മാര്‍ട്ടിന്‍ സ്‌കോര്‍സസെ സംവിധാനം ചെയ്ത “ദ വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റിന് “30.035 മില്ല്യണ്‍ ആളുകളാണ് ചിത്രം ടൊറന്റ് വഴി മോഷ്ടിച്ച് കണ്ടിരിക്കുന്നത്. 2013 ക്രിസ്തുമസിനായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ചിത്രം പുറത്തിറങ്ങി ആഴ്ചകള്‍ക്കകം നിരവധി പേരാണ് ചിത്രം കണ്ടത്.
ലിയാനര്‍ഡോ ഡി കാപ്രിയോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സ്റ്റോക്ക് ബ്രോക്കറായിരുന്ന ജോര്‍ദന്‍ ബെല്‍ഫോര്‍ട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകത്താകെയായി സിനിമ നേടിയത് 392 മില്ല്യണ്‍ ഡോളറാണ്.
ലിസ്റ്റില്‍ വോള്‍ഫ് സ്ട്രീറ്റിന് പിറകിലായുള്ളത് ആനിമേഷന്‍ സിനിമയായ “ഫ്രോസനാണ്”. 29.919 മില്ല്യണ്‍ ആളുകളാണ് ചിത്രം ടൊറന്റ് വഴി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഫ്രോസണ് പിറകിലായി ജോര്‍ജ് ക്ലൂണി സാന്ദ്ര ബുള്ളോക്ക് എന്നിവര്‍ അഭിനയിച്ച “ഗ്രാവിറ്റി” , പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത “ഹോബിറ്റ്: ദ ഡിസൊലേഷന്‍ ഓഫ് സ്മഗ്”എന്നീ സിനിമകളാണുള്ളത്.
2013 ജനുവരി ഒന്നിനും 2014 ഡിസംബര്‍ 23 നും ഇടക്ക് റിലീസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.