കൊച്ചി: മുന്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെവിട്ടു. എറണാകുളം പോക്‌സോ കോടതിയുടേതാണ് നടപടി. സാക്ഷി കൂറുമാറിയതോടെയാണ് മോണ്‍സണ്‍ മാവുങ്കലിനെ വെറുതെവിട്ടത്.
കൊച്ചി: മുന്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെവിട്ടു. എറണാകുളം പോക്‌സോ കോടതിയുടേതാണ് നടപടി. സാക്ഷി കൂറുമാറിയതോടെയാണ് മോണ്‍സണ്‍ മാവുങ്കലിനെ വെറുതെവിട്ടത്.
മോണ്‍സണിന്റെ മാനേജര്‍ ആയി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നുമായിരുന്നു കേസ്. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിപ്പിച്ചതാണെന്ന് യുവതി കോടതിയെ അറിയിച്ചതും കേസില്‍ നിര്‍ണായകമായി.
നേരത്തെ വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലും മാവുങ്കലിനെ കോടതി വെറുതെവിട്ടിരുന്നു. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതിയുടേതായിരുന്നു നടപടി. ഒന്നാം പ്രതിയായ ജോഷിക്ക് പതിമൂന്നര വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ചുകൊണ്ടായിരുന്നു കോടതി വിധി.
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം നല്‍കി വീട്ടുജീവനക്കാരിയുടെ മകളെ കലൂരിലെ വീട്ടില്‍ വെച്ച് പിഡിപ്പിച്ചുവെന്നായിരുന്നു കേസ്.
17 വയസുകാരിയായ കുട്ടിയെ ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ടായിരുന്നു. ഈ പോക്‌സോ കേസെടക്കം നാല് പീഡന കേസുകള്‍ മോണ്‍സണിനെതിരെയുണ്ട്.
പുരാവസ്തു തട്ടിപ്പ് അടക്കം 16 കേസുകള്‍ മോണ്‍സണിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഹവാല ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മോണ്‍സണിനെതിരെ അന്വേഷണം നടത്തിയിരുന്നു.
Content Highlight: The witness defected; Monson Mavungal acquitted in rape case