വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരത്തെ തോക്ക് ചൂണ്ടി കൊള്ളയടിച്ചു; ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഫാബിയന്‍ അലനെ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് തോക്ക് ചൂണ്ടി ആക്രമിച്ച ശേഷം കൊള്ളയടിച്ചു. എസ്.എ20 ലീഗില്‍ പാള്‍ റോയല്‍സിനു വേണ്ടിയാണ് താരം കളിക്കുന്നത്. മത്സരശേഷം 28 കാരനായ താരം ഹോട്ടലിന് പുറത്തു പോയപ്പോള്‍ ആയിരുന്നു സംഭവം ഉണ്ടായത്.
പ്രശസ്തമായ സാന്‍ഡ്ടണ്‍ ഹോട്ടലിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. ഓള്‍ റൗണ്ടറുമായി ഏറ്റുമുട്ടിയ കവര്‍ച്ചാ സംഘം തോക്ക് ചൂണ്ടി ഫോണും സ്വകാര്യ വസ്തുക്കളും ബാഗും തട്ടിയെടുക്കുകയായിരുന്നു. നിലവില്‍ നടന്ന സംഭവം ലീഗിന്റെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്നതാണെന്നും കളിക്കാര്‍ക്ക് എന്ത് സുരക്ഷയാണ് സൗത്ത് ആഫ്രിക്കയില്‍ ഉള്ളതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പാള്‍ റോയല്‍സ് ടീം മാനേജ്‌മെന്റ്, എസ്.എ20, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് എന്നീ സ്രോതസ്സുകളില്‍ നിന്നും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പാള്‍ റോയല്‍സ് മാനേജ്‌മെന്റ് വിഷദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ലീഗിന്റെ ഔദ്യോഗിക വക്താവ് പോലും വിഷയത്തില്‍ സംസാരിക്കാന്‍ വിസമ്മതിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് ലീഗില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എസ്.എ20 ലീഗിന്റെ രണ്ടാം സീസണില്‍ പ്ലേ ഓഫ് ഘട്ടത്തിലാണ് പാള്‍ റോയല്‍സ്. ഫെബ്രുവരി ഏഴിന് പാള്‍ റോയല്‍സ് എലിമിനേറ്റര്‍ മത്സരത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 10നാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.
Content Highlight: The West Indies superstar was robbed at gunpoint