ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ ഒരാളുടെ വൈറസ് വകഭേദം തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്.
ഇത് ഒമിക്രോണ്‍ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും സംഭവത്തില്‍ വൈറസിനെ തിരിച്ചറിയുന്നതിനായി ഐ.സി.എം.ആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടിയെന്നും കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി കെ.സുധാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഇതുവരെ തിരിച്ചറിയാത്ത വകഭേദമാണിതെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം ഒമിക്രോണ്‍ മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ അപകടകാരിയോണോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിശദീകരണം.
പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
The virus variant in one of the South African citizens is unclear; Karnataka seeks ICMR assistance