അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ്സില്‍ എത്തിയതിന് ശേഷം മുതല്‍ ഇന്റര്‍ മയാമിയുടെ മത്സരങ്ങളുടെ വ്യൂവര്‍ഷിപ്പ് കണക്കുകള്‍ പുറത്തുവന്നു. ആപ്പിളിന്റെ സീനിയര്‍ ഓഫിസര്‍ വി.പി ഓഫ് സര്‍വീസസ് എഡി ക്യൂവാണ് ഇത് പുറത്തുവിട്ടത്.
മെസിയുടെ വരവോടെ ഇന്റര്‍ മയാമിയുടെ ഉത്തരങ്ങളിലെ വ്യൂ വര്‍ഷിപ്പ് വളരെയധികം വര്‍ദ്ധിച്ചുവെന്നും ഒരു ദശലക്ഷത്തില്‍ അധികമാളുകള്‍ ഓരോ മത്സരവും ലൈവ് ആയി കാണുന്നുവെന്നാണ് എഡി ക്യു പറഞ്ഞത്.
‘ഒരു ദശലക്ഷത്തില്‍ അധികം ആളുകള്‍ മെസിയുടെ കളികള്‍ കണ്ടു. സീസണ്‍ ലീഗ്, ലീഗ് കപ്പ് മത്സരങ്ങള്‍, കോളേജ് ഫുട്‌ബോള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ലഭിച്ച വലിയ വ്യൂവര്‍ഷിപ്പ് അതിശയകരമാണ്.
ഇത് മെസിയുടെ ആദ്യ സീസണ്‍ ആയിരുന്നു. അമേരിക്കയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാത്രം അല്ലാതെ ലോകത്തിലെ എല്ലാ ആരാധകര്‍ക്കും മികച്ച അനുഭവം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഒറ്റ ക്ലിക്കിലൂടെ എല്ലാ എം.എല്‍.എസ് മത്സരങ്ങളും കാണാന്‍ സാധിച്ചിട്ടും അമേരിക്കന്‍ ഫുട്‌ബോള്‍ അന്താരാഷ്ട്രതലത്തില്‍ വളരില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ മെസിയുടെ വരവോടെ അത് സാധിച്ചു,’ എഡി ക്യു മയാമി ഹെറാള്‍ഡിനോട് പറഞ്ഞു.
ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് ഇന്റര്‍ മയാമിയില്‍ എത്തുന്നത്. മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെസിക്ക് പിന്നാലെ യൂറോപ്പിലെ പ്രമുഖ താരങ്ങളും ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു.
അരങ്ങേറ്റ സീസണ്‍ തന്നെ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റര്‍ മയാമി മികച്ച വിജയകുതിപ്പാണ് ടീം നടത്തിയത്.
11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി മയാമിക്കായി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മെസിയുടെ നേതൃത്വത്തില്‍ നേടാനും മയാമിക്ക് സാധിച്ചു.
Content Highlight: The viewership figures have been released since Lionel Messi came to MLS.