| Saturday, 10th July 2021, 5:10 pm

മെസ്സി അളിയന്‍ പൊളിക്കും; അര്‍ജന്റീന പെര്‍ഫെക്റ്റ് ഓക്കേയെന്ന് ഐ.എം. വിജയന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തൃശ്ശൂര്‍: കോപ്പ അമേരിക്ക സ്വപ്ന ഫൈനലില്‍ മെസ്സി അളിയന്‍ പൊളിക്കുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഇതിഹാസം ഐ.എം. വിജയന്‍. അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

‘വാമോസ് അര്‍ജന്റീന, അര്‍ജന്റീന പെര്‍ഫെക്റ്റ് ഓക്കേ, മെസ്സി അളിയന്‍ പൊളിക്കും.’ എന്നാണ് ഐ.എം. വിജയന്‍ വീഡിയോയില്‍ പറയുന്നത്.
മെസി കപ്പുയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും സംഭവിക്കാന്‍ പോകുന്നത് അത് തന്നെയാണെന്നും ഐ.എം. വിജയന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

ഫൈനല്‍ കളിക്കാന്‍ മാത്രമുള്ള പ്രകടനമൊന്നും ഇരുടീമുകളും നടത്തിയിട്ടില്ലെന്നും ഭാഗ്യം കൊണ്ടാണ് ഫൈനലില്‍ എത്തിയതെന്നും നേരത്തെ ഐ.എം. വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ബ്രസീല്‍ കലാശപ്പോരാട്ടം. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കോപ്പയില്‍ ബ്രസീല്‍ അര്‍ജന്റീന സ്വപ്ന ഫൈനല്‍ നടക്കുന്നത്. 2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു.

ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം ബ്രസിലിനൊപ്പമായാരുന്നു. എന്നാല്‍ തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താനാണ് മെസ്സി ഇറങ്ങുന്നത്. ഞായറാഴ്ച രാവിലെ 5.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലെത്തിയത്. നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ലൂകാസ് പാക്വേറ്റയാണ് ലക്ഷ്യം കണ്ടത്.

സെമിയില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റിയില്‍ പിറന്ന ഗോളുകളാണ് അര്‍ജന്റീനക്ക് വിജയമൊരുക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The video viral on social media IM VIJAYAN supporting Argentina in Copa America

We use cookies to give you the best possible experience. Learn more