| Tuesday, 9th February 2016, 5:07 pm

സിയാച്ചിനില്‍ ജവാനെ രക്ഷപ്പെടുത്തുന്നതായി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: സിയാച്ചിനില്‍ കനത്ത ഹിമപാതത്തില്‍ പെട്ട ജവാനെ രക്ഷിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത് വ്യാജ വീഡിയോ. അഞ്ച് ദിവസം മുമ്പുണ്ടായ ഹിമപാതത്തില്‍ പത്ത് ജവാന്‍മാരാണ് കുടുങ്ങിയത്. ഇന്ന് രാവിലെ 5 അടിയോളം താഴ്ച്ചയിലുള്ള മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നാണ് 19ാം ബറ്റാലിയന്‍ റെജിമെന്റിലെ കര്‍ണ്ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹനമന്‍ഥാപ്പയെ രക്ഷിച്ചത്.

ഇദ്ദേഹത്തെ രക്ഷിക്കുന്ന ദൃശ്യങ്ങളെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. മുഖ്യധാരാമാധ്യമങ്ങളും ഈ വിഡിയോ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മഞ്ഞുപാളികള്‍ക്കിടയില്‍ മരണപ്പെട്ട ജവാന്‍മാരുടെ മൃതദേഹം പുറത്തെടുക്കുന്നതിന് മുന്‍പ് പുറത്തുവിട്ട ചിത്രത്തിലെയും പിന്നീട് പുറത്ത് വന്ന വീഡിയോയിലേയും ദൃശ്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുന്നത്.

യഥാര്‍ത്ഥത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ വേഷം ചിത്രത്തില്‍ കാണുന്നതില്‍ നിന്നും വിഭിന്നമാണ് വീഡിയോയില്‍. കൂടാതെ ആറു ദിവസങ്ങളോളം കനത്ത മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ട ജവാന് സ്വയം തള്ളുവാനുള്ള ശേഷിയുമുണ്ടാകില്ല.

മഞ്ഞുപാളികള്‍ക്കിടയില്‍ മരണപ്പെട്ട ജവാന്‍മാരുടെ മൃതദേഹം പുറത്തെടുക്കുന്ന മുന്‍പ് പുറത്തുവിട്ട ചിത്രങ്ങള്‍ നോക്കൂ:


ഇനി വീഡിയോ ശ്രദ്ധിക്കൂ:

സിയാചിൻ മലമുകളിലുണ്ടായ അപകടത്തിലെ രക്ഷാ പ്രവർതനത്തിന്റെ ഒരു ചെറിയ വീഡിയോ… മഞു പെയ്യുന്ന സിയാചിൻ മലകളിലും തളരാത്ത മനസുമായി മാതൃ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ഓരോ ഇന്ത്യൻ പട്ടാളക്കാരനും ബിഗ് സല്യൂട്ട്………. (y)

Posted by Changathikoottam ചങ്ങാതികൂട്ടം on Monday, 8 February 2016

We use cookies to give you the best possible experience. Learn more