ടി-20 ലോകകപ്പ് മാമാങ്കം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും സംഘവും. ടി-20 ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ പരിശീലനം നടത്തിയിരുന്നു.
ലോകകപ്പിന് മുന്നോടിയായുള്ള പ്രമോഷന്‍ ഷൂട്ടിങ്ങിനിടെയുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഐ.സി.സിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രോഹിത്തും കുല്‍ദീപും തമ്മിലുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ കുല്‍ദീപ് യാദവ് ഐ.സി.സിയുടെ ഏകദിന ഇലവനില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ കുല്‍ദീപ് യാദവിന് ക്യാപ്പ് സമ്മാനിക്കുകയായിരുന്നു രോഹിത്. ക്യാപ്പ് നല്‍കിയതിനുശേഷം രോഹിത്തും കുല്‍ദീപും തമ്മിലുള്ള രസകരമായ സംഭാഷണമാണ് പിന്നീട് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്നായിരുന്നു രോഹിത് കുല്‍ദീപിനോട് ചോദിച്ചത്. ഇല്ല എനിക്ക് ഒന്നും പറയാനില്ല, എന്നായിരുന്നു കുല്‍ദീപിന്റെ മറുപടി. അപ്പോള്‍ രോഹിത് എന്തെങ്കിലും പറയാന്‍ കുല്‍ദീപിനോട് ആവശ്യപ്പെടുകയായിരുന്നു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല, കഴിഞ്ഞവര്‍ഷം ഞാന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയിരുന്നു എന്നാണ് കുല്‍ദീപ് മറുപടി നല്‍കിയത്.
കുല്‍ദീപിന്റെ മറുപടി കേട്ട് ഞെട്ടലോടെയുള്ള മുഖഭാവത്തോടെ രോഹിത് കുല്‍ദീപിനോട് ചോദിച്ചു ഇതൊക്കെ എപ്പോള്‍? ഞാന്‍ ചോദിച്ചത് ബാറ്റ് കൊണ്ട് എപ്പോഴാണ് നീ മികച്ച പ്രകടനം നടത്തിയെന്നതാണ്. പരമ്പരയില്‍ ഒക്കെ ഞാന്‍ നന്നായി കളിച്ചില്ലേ എന്നായിരുന്നു കുല്‍ദീപിന്റെ മറുപടി.
ഇപ്പോള്‍ കിട്ടിയ പുരസ്‌കാരം ഏകദിന ടീമില്‍ കളിച്ചതിന് അല്ലേ എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ അപ്പോഴുള്ള ചോദ്യം. കഴിഞ്ഞവര്‍ഷം ബാറ്റിങ്ങിലും ഞാന്‍ തിളങ്ങിയിരുന്നല്ലോ, ലോകകപ്പില്‍ ബൗളിങ്ങിലും മികച്ച പ്രകടനം നടത്തി.
ആ സമയം രോഹിത് കുല്‍ദീപിനോട് രസകരമായ ഒരു മറുപടി നല്‍കുകയായിരുന്നു.’അല്ല ഞാനല്ലേ ഈ ടീമിന്റെ ക്യാപ്റ്റന്‍, ഇതുവരെ നീ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല, നിങ്ങള്‍ എന്തൊക്കെയാണ് ഈ പറയുന്നത്,’ രോഹിത് ചോദിച്ചു. ആ സമയം കുല്‍ദീപ് യാദവ് രോഹിത്തിനോട് നന്ദി പറഞ്ഞുകൊണ്ട് അവര്‍ തമ്മിലുള്ള സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.
2007ല്‍ എം.എസ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്കുശേഷം രോഹിത്തിന്റെ കീഴില്‍ ഇന്ത്യന്‍ മണ്ണിലേക്ക് ടി-20 കിരീടം എത്തുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: The video of Rohit Sharma and Kuldeep Yadav’s funny conversation has gone viral