| Tuesday, 25th August 2015, 5:11 pm

വധശിക്ഷയെപ്പറ്റി മാത്രമല്ല, കോടതിവിധികളെ കുറിച്ചും പറയുമ്പോള്‍ തെളിഞ്ഞുവരുന്ന വംശീയതയുടെ ചോരപ്പാടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ കോടതിവിധികളെപ്പറ്റി പറയുമ്പോള്‍ പറയാതെ വിടാന്‍ പാടില്ലാത്തതെന്നു തോന്നുന്ന ചില കോടതിവിധികളെപ്പറ്റിയാണിത്. അവസാനം സൂചിപ്പിച്ച ഒന്നുരണ്ടു കേസുകളൊഴികെ മിക്കതും നമ്മുടെ മാധ്യമങ്ങളില്‍ വലിയ തോതില്‍ വാര്‍ത്തയായിട്ടുമില്ല. വാര്‍ത്തയായ ആ ഒന്നുരണ്ടു കേസുകളാകട്ടെ, ദേശസ്‌നേഹത്തിന്റെ ആഘോഷമായിട്ടായിരുന്നു മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞത്.



| ഒപ്പിനിയന്‍ : ഡോ. സുദീപ് കെ എസ് |


“എന്തുകൊണ്ട് വധശിക്ഷ പാടില്ല”എന്ന വാദങ്ങളും മറുവാദങ്ങളും ഈയിടെ വീണ്ടും ധാരാളമായി ഉയര്‍ന്നു കേള്‍ക്കുകയുണ്ടായി. യാക്കൂബ് മേമനെ തൂക്കിക്കൊന്ന സംഭവമാണ് ഏറ്റവും ഒടുവില്‍ ഇത്തരം വാദങ്ങളെ ചൂടു പിടിപ്പിച്ചത്. എന്നാല്‍ “വധശിക്ഷ വേണമോ വേണ്ടയോ” എന്ന, താരതമ്യേന സുരക്ഷിതമായ, ഒരു വിഷയത്തില്‍ ഒതുങ്ങേണ്ടതല്ല ഈ സംവാദങ്ങള്‍ എന്നാണെനിക്കു തോന്നുന്നത്.

ഇന്ത്യയിലെ കോടതിവിധികളെപ്പറ്റി പറയുമ്പോള്‍ പറയാതെ വിടാന്‍ പാടില്ലാത്തതെന്നു തോന്നുന്ന ചില കോടതിവിധികളെപ്പറ്റിയാണിത്. അവസാനം സൂചിപ്പിച്ച ഒന്നുരണ്ടു കേസുകളൊഴികെ മിക്കതും നമ്മുടെ മാധ്യമങ്ങളില്‍ വലിയ തോതില്‍ വാര്‍ത്തയായിട്ടുമില്ല. വാര്‍ത്തയായ ആ ഒന്നുരണ്ടു കേസുകളാകട്ടെ, ദേശസ്‌നേഹത്തിന്റെ ആഘോഷമായിട്ടായിരുന്നു മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞത്.

1. ലക്ഷ്മണ്‍പൂര്‍ ബാഥെ, ബീഹാര്‍: 1997 ഡിസംബര്‍ 1 ന് 27 സ്ത്രീകളും (അതില്‍ 8 പേര്‍ ഗര്‍ഭിണികള്‍) 16 കുട്ടികളും ഉള്‍പ്പെടെ 58 ദലിതരെ രണ്ടു ബോട്ടിലായി വന്ന നൂറിലേറെ രണ്‍വീര്‍ സേനക്കാര്‍ വെടിവെച്ചു കൊന്നു. 2010 ഏപ്രിലില്‍ ഒരു പറ്റ്‌ന കോടതി ഈ കേസില്‍ 16 പേര്‍ക്ക് വധശിക്ഷയും പത്തുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2013 ഒക്ടോബര്‍ 9 ന് പ്രതികളെ എല്ലാവരെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടുകൊണ്ട് (മേല്‍പ്പറഞ്ഞ 2010ലെ കോടതിവിധിയെ റദ്ദാക്കിക്കൊണ്ട്) പറ്റ്‌ന ഹൈക്കോടതിയുടെ വിധി വന്നു.

2. ബഥാനി തോല, ബീഹാര്‍ : 1996 ജൂലായ് 11 ന് 11 സ്ത്രീകളും ഒന്‍പതു കുട്ടികളും ഒരു പുരുഷനും രണ്‍വീര്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൂലി കൂടുതല്‍ ചോദിച്ചതാണ് പ്രശ്‌നത്തിനു തുടക്കമായത്. മരിച്ചവരെല്ലാം ദലിതരോ മുസ്ലീങ്ങളോ ആയിരുന്നു. 2010 മെയ് 5ന് ആറാ ജില്ലാ കോടതി മൂന്നുപേര്‍ക്ക് വധശിക്ഷയും ഇരുപതു പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. 30 പേരെ തെളിവുകളില്ലെന്നു പറഞ്ഞു വെറുതെവിട്ടു.

ആറാ കോടതി ശിക്ഷ വിധിച്ച 23 പേരെയും മതിയായ തെളിവുകളില്ല എന്ന കാരണം പറഞ്ഞ് 2012 ഏപ്രില്‍ 22 ന് പറ്റ്‌ന ഹൈക്കോടതി വെറുതെ വിട്ടു.


ബാറ, ബീഹാര്‍ : 1992ല്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ 35 ഭൂമിഹാര്‍ ബ്രാഹ്മണരെ കൂട്ടക്കുരുതി ചെയ്തു. 2001ല്‍ ഗയ കോടതി ഈ കേസില്‍ നാലുപേര്‍ക്കു വധശിക്ഷയും നാലുപേര്‍ക്കു ജീവപര്യന്തവും ഒരാള്‍ക്ക് തടവും വിധിച്ചു. സുപ്രീം കോടതി 2002 ഏപ്രില്‍ 15നു നാലുപേരുടെയും വധശിക്ഷ ശരിവച്ചു. ഇതില്‍ മൂന്നുപേര്‍ ദലിതരാണ്. “TADA” ചുമത്തപ്പെട്ട് അറസ്റ്റിലായ ഈ നാലുപേരും ജാമ്യമില്ലാതെ  കഴിഞ്ഞ 23 കൊല്ലമായി ജയിലിലാണ്. രാഷ്ട്രപതിക്കയച്ച അവരുടെ  ദയാഹരജികള്‍കാണാതായത് വാര്‍ത്തയായിരുന്നു. ഇതേ സംഭവത്തില്‍ ഒരനുബന്ധ കേസില്‍ 2009ല്‍ ഗയ കോടതി മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചു.


3. മിയാപുര്‍, ബീഹാര്‍: 2000 ജൂണ്‍ 15നു രാത്രി 20 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടെ 33 പേരെ രണ്‍വീര്‍ സേന കൊന്നൊടുക്കി. മരിച്ചവര്‍ ദലിതരും യാദവ സമുദായക്കാരും. അതേ വര്‍ഷം ആദ്യം സേനാരിയില്‍ മാവോയിസ്റ്റുകള്‍ ഭൂവുടമകളെ കൂട്ടക്കുരുതി ചെയ്ത ഒരു സംഭവത്തിനുള്ള പ്രതികാരമായിട്ടായിരുന്നു ഈ സംഭവം നടന്നത്. 2007ല്‍ കോടതി ഈ കേസില്‍ ഒമ്പതുപേര്‍ക്ക് ജീവപര്യന്തം തടവു വിധിച്ചു. 2013 ജൂലായ് 3 ന് പറ്റ്‌ന ഹൈക്കോടതി കുറ്റാരോപിതരായ പത്തില്‍ ഒമ്പതുപേരെയും വെറുതെ വിട്ടുകൊണ്ടു വിധി പറഞ്ഞു.

4. ശങ്കര്‍ ബിഘ, ബീഹാര്‍ : 1999 ജനുവരി 25ന് രാത്രി രണ്‍വീര്‍ സേന 5 സ്ത്രീകളും 7 കുട്ടികളും (പത്തുമാസം പ്രായമുള്ള ഒരു കുട്ടിയും അതില്‍പ്പെടും) അടക്കം 23 ദലിതരെ വീടുകളില്‍ കയറി ഉറങ്ങുന്നവരെ വെടിവച്ചു കൊന്നു. മരിച്ചവര്‍ പാസ്വാന്‍, ചമാര്‍, ദുശദ്, രാജ്വാര്‍ സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ വര്‍ഷം (2015) ജാനുവരിയില്‍ കേസിലെ 24 പ്രതികളെയും ജഹാനാബാദ് ജില്ലാ കോടതി വെറുതെ വിട്ടു. കേസിലുണ്ടായിരുന്ന 50 സാക്ഷികളും കോടതിയില്‍ തങ്ങളുടെ മൊഴി മാറ്റിപ്പറഞ്ഞു.

5. നാഗ്രി ബജാര്‍, ബീഹാര്‍ : 1998 നവംബര്‍ 11ന് 10 ദലിതര്‍ രണ്‍വീര്‍ സേന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2010ല്‍ ആറാ കോടതി ഈ കേസില്‍ 3 പേര്‍ക്ക് വധശിക്ഷയും 8 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2013 മാര്‍ച്ച് 1ന് പറ്റ്‌ന ഹൈക്കോടതി ഈ പതിനൊന്നുപേരെയും വെറുതെ വിട്ടുകൊണ്ടു വിധി പറഞ്ഞു. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ഈ കേസില്‍ ദൃക്‌സാക്ഷികളായി ആരുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

6.  ബാറ, ബീഹാര്‍ : 1992ല്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ 35 ഭൂമിഹാര്‍ ബ്രാഹ്മണരെ കൂട്ടക്കുരുതി ചെയ്തു. 2001ല്‍ ഗയ കോടതി ഈ കേസില്‍ നാലുപേര്‍ക്കു വധശിക്ഷയും നാലുപേര്‍ക്കു ജീവപര്യന്തവും ഒരാള്‍ക്ക് തടവും വിധിച്ചു. സുപ്രീം കോടതി 2002 ഏപ്രില്‍ 15നു നാലുപേരുടെയും വധശിക്ഷ ശരിവച്ചു. ഇതില്‍ മൂന്നുപേര്‍ ദലിതരാണ്. “TADA” ചുമത്തപ്പെട്ട് അറസ്റ്റിലായ ഈ നാലുപേരും ജാമ്യമില്ലാതെ  കഴിഞ്ഞ 23 കൊല്ലമായി ജയിലിലാണ്. രാഷ്ട്രപതിക്കയച്ച അവരുടെ  ദയാഹരജികള്‍കാണാതായത് വാര്‍ത്തയായിരുന്നു. ഇതേ സംഭവത്തില്‍ ഒരനുബന്ധ കേസില്‍ 2009ല്‍ ഗയ കോടതി മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചു.

7.  ഹാഷിംപുര, മീററ്റ്, ഉത്തര്‍ പ്രദേശ് : 1987 മെയ് 22ന് മീററ്റില്‍ ഹിന്ദു-മുസ്ലീം കലാപം നടക്കുന്ന കാലത്ത് 19 പോലീസുകാര്‍ മീററ്റിലെ ഹാഷിംപുര മോഹല്ലയിലെ 42 മുസ്ലീം യുവാക്കളെ കസ്റ്റഡിയിലെടുത്ത് ട്രക്കില്‍ കയറ്റി ഘാസിയാബാദ് ജില്ലയിലെ മുറാദ് നഗറിനടുത്തു കൊണ്ടുപോയി അവരെ എല്ലാവരെയും വെടിവച്ചു കൊല്ലുകയും മൃതദേഹങ്ങള്‍ കാനയില്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നു കേസ്. 2015 മാര്‍ച്ച് 21ന് ഡല്‍ഹിയിലെ തീസ് ഹജാരി കോടതി ഈ കേസില്‍ കുറ്റാരോപിതരായ 16 പോലീസുകാരെയും വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്നാണു കാരണം പറഞ്ഞത്.

8.  സുണ്ടൂരു, ആന്ധ്ര പ്രദേശ് : 1991 ഓഗസ്റ്റ് 6ന് ദലിത് സമുദായങ്ങളിലെ എട്ടുപേര്‍ ഉയര്‍ന്ന ജാതിക്കാരുടെ (റെഡ്ഡിമാര്‍) ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ട്രാക്ടറുകളിലും മോട്ടോര്‍ ബൈക്കുകളിലും കയറി വന്നായിരുന്നു ആക്രമണം. സിനിമാ തിയേറ്ററില്‍ മുന്നിലെ കസേരയില്‍ ഒരു ദലിത് വിദ്യാര്‍ത്ഥി കാലുവച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളാണ് ഏതാനും നാളുകള്‍ക്കു ശേഷം ഈ കൂട്ടക്കൊലയില്‍ അവസാനിച്ചത്. തങ്ങളെ ആക്രമിക്കാന്‍ വന്ന ട്രാക്ടറുകളില്‍ പോലീസുകാരും ഉണ്ടായിരുന്നു എന്നു നാട്ടുകാര്‍ പറയുന്നു.

ദലിത് സമുദായങ്ങളില്‍പ്പെട്ട നാനൂറോളം പേര്‍ സംഭവത്തെത്തുടര്‍ന്ന് ആ ഗ്രാമം വിട്ടുപോയി. 2007ല്‍ ഒരു പ്രത്യേക കോടതി ഈ കേസില്‍ 21 പേര്‍ക്ക് ജീവപര്യന്തവും 35 പേര്‍ക്ക് ഒരു വര്‍ഷം കഠിന തടവും 2000 രൂപ വീതം പിഴയും വിധിച്ചു. 2014 ഏപ്രില്‍ 22ന് ഈ 56 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ വിധി വന്നു. വേണ്ടത്ര തെളിവില്ല എന്നായിരുന്നു കോടതി കാരണം പറഞ്ഞത്. എട്ടുപേര്‍ സംഭവദിവസം മരിച്ചു എന്നു പറയുന്നെങ്കിലും മൂന്നു ദിവസമായിട്ടാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത് എന്നും ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചു.

അടുത്തപേജില്‍ തുടരുന്നു


ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലീങ്ങള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു എന്നും അതിനോടുള്ള ചെറുത്തുനില്‍പ്പായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ നടത്തിയത് എന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. ഈ വാദത്തെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തള്ളിക്കളഞ്ഞ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി.


രണ്‍വീര്‍ സേന മേധാവി ബ്രഹ്മേഷ്വര്‍ സിങ്‌


9.  കരംഛേഡു, ആന്ധ്ര പ്രദേശ് : 1985 ജൂലായ് 17ന് കമ്മ സമുദായത്തില്‍ പെട്ടവര്‍ മഡിഗ എന്ന ദലിത് സമുദായത്തില്‍പ്പെട്ട ആറുപേരെ കൊല്ലുകയും മൂന്നു സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഓങ്‌ഗോള്‍കോടതി ഈ കേസില്‍ 159 പേര്‍ക്ക് ജീവപര്യന്തം തടവു വിധിച്ചു. 1994ല്‍ ഗുണ്ടൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഇത് അഞ്ചുപേര്‍ക്ക് ജീവപര്യന്തവും കുറെപ്പേര്‍ക്ക് മൂന്നുവര്‍ഷം തടവുമായി കുറച്ചു.1998ല്‍ ആന്ധ്രാ പ്രദേശ് ഹൈക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടു വിധി പറഞ്ഞു. 2008 ഡിസംബറില്‍ സുപ്രീം കോടതി ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തവും മറ്റു മുപ്പതു പേര്‍ക്ക് മൂന്നുവര്‍ഷം തടവും മാത്രം വിധിച്ചു.

10. ഖൈര്‍ ലാന്‍ജി, മഹാരാഷ്ട്ര : 2006 സെപ്റ്റംബര്‍ 29 ന് ഒരു ദലിത് കുടുംബത്തിലെ നാലുപേരെ “ഉയര്‍ന്ന” ജാതിക്കാര്‍ ക്രൂരമായി കൊലചെയ്തു. അതില്‍ സ്ത്രീകളായ രണ്ടുപേരെ കൊല്ലുന്നതിനു മുമ്പ് നഗ്നരാക്കി നടത്തി. ബലാത്സംഗം ചെയ്തതിനു ശേഷമാണ് അവരെ കൊന്നത് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍, എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് സി.ബി.ഐ അന്വേഷണ സംഘം വിധിയെഴുതി.

ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി ഒപ്പിച്ചതാണ് അതെന്ന് ആരോപണം ഉണ്ടായിരുന്നു. ഇന്ത്യയില്‍ ദലിതര്‍ക്കുനേരെ ഉണ്ടാവുന്ന ഈ നൂറ്റാണ്ടിലെ ആദ്യത്തെ വലിയ അതിക്രമമായി ഈ കേസ് അടയാളപ്പെടുത്തപ്പെട്ടു. 2008ല്‍ ഭണ്ഡാര കോടതി ഈ കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ വിധിച്ചു. 2010 ജൂലായ് 14ന് മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ച് ഇത് ഇരുപത്തിയഞ്ചു വര്‍ഷം കഠിന തടവാക്കി ചുരുക്കി.


1993 ജാനുവരി ഒന്നിന് താക്കറെയുടെ പത്രാധിപത്യത്തിലുള്ള ശിവസേന മുഖപത്രമായ “സാംന”യില്‍ “Hindunni Akramak Vhayala Have” (“ഹിന്ദുക്കള്‍ ആക്രമകാരികളാവണം”) എന്ന പേരില്‍ ഒരു ലേഖനം വന്നു. “1993 ജാനുവരി 8 മുതല്‍ക്കെങ്കിലും ശിവസേനയുടെ നേതൃത്വത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നത് എന്ന കാര്യത്തില്‍ സംശയമില്ല.


11.  ബോംബെ (ഇന്നത്തെ മുംബൈ) : 1992 ഡിസംബര്‍ 6 മുതല്‍ 10 വരെയും പിന്നീട് 1993 ജാനുവരി 6 മുതല്‍ 20 വരെയുമായി രണ്ട് എപ്പിസോഡിലായി അരങ്ങേറിയ ഭീകരാക്രമണങ്ങളില്‍ 575 മുസ്‌ലീങ്ങളും 275 ഹിന്ദുക്കളും മറ്റു സമുദായങ്ങളില്‍ നിന്നുള്ള അഞ്ചു പേരും പേരും സമുദായവുമറിയാത്ത അമ്പതോളം പേരും മരിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലീങ്ങള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു എന്നും അതിനോടുള്ള ചെറുത്തുനില്‍പ്പായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ നടത്തിയത് എന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. ഈ വാദത്തെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തള്ളിക്കളഞ്ഞ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി.

ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുക എന്ന മുദ്രാവാക്യവുമായി അദ്വാനി നടത്തിയ രഥയാത്ര അത് സഞ്ചരിച്ച വഴികളിലെല്ലാം മുറിവുകളുണ്ടാക്കുകയും  മുറിവുകള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു എന്നതായിരുന്നു ഒന്നാമത്തേത്. രഥയാത്രയ്ക്കും മുമ്പേ തന്നെ അന്തരീക്ഷം കലുഷിതമായിത്തുടങ്ങിയിരുന്നു. രാമക്ഷേത്രത്തിനുവേണ്ടി ഹിന്ദുക്കള്‍ ഒന്നിക്കണം എന്ന ആഹ്വാനവുമായി “രാമന്റെ പാദുകങ്ങള്‍” വച്ചുള്ള പ്രകടനങ്ങളും “ചൗക്ക് സഭ”കളും പൊതുയോഗങ്ങളും എല്ലാമായി 1992 ജൂലായ് മുതല്‍ ഡിസംബര്‍ വരെ ബി.ജെ.പി നടത്തിയ കാമ്പെയിന്‍, അതിന്റെ കൂടെ അവര്‍ ഭീഷണിയുടെ സ്വരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു.

“രാമജന്മഭൂമി”യില്‍ ബാബറി മസ്ജിദ് പണിതത് ഹിന്ദുക്കളോട് ചെയ്ത ചതിയാണെന്നും ഇതിനു പകരമായി മുസ്‌ലീങ്ങളെ ഈ രാജ്യത്തുനിന്നും നാടുകടത്തും എന്നുമെല്ലാം മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തോടൊപ്പം ഹിന്ദു സംഘടനകള്‍ നടത്തിയ ആഘോഷപ്രകടനങ്ങളും ഡിസംബറില്‍ നടന്ന ആദ്യവട്ടം കലാപങ്ങള്‍ക്ക് തിരികൊളുത്തി എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

അന്നുതന്നെ മുസ്‌ലീങ്ങള്‍ നഗരത്തിന്റെ പല ഭാഗത്തും തെരുവിലിറങ്ങിയെങ്കിലും ആദ്യമൊന്നും ഈ പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നില്ല എന്നും ഈ പ്രകടനങ്ങളെ മുന്‍വിധിയോടെയും തത്വദീക്ഷയില്ലാതെയും നേരിട്ട പോലീസ് അവരെ അക്രമാസക്തരാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു എന്നും കമ്മീഷന്‍ നിരീക്ഷിച്ചു.


ഇതു ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഗുജറാത്ത് വംശഹത്യ, അതുമായി ബന്ധപ്പെട്ട കോടതി വിധികള്‍ എല്ലാം ഇതിന്റെ കൂടെ ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ നമുക്കുമുന്നില്‍ ഉണ്ടായിരിക്കെ, “വധശിക്ഷ നിര്‍ത്തലാക്കുക” എന്നുമാത്രം പറയുമ്പോള്‍ ഇന്ത്യയിലെ നിയമ വ്യവസ്ഥയെപ്പറ്റിയും സാമൂഹ്യ വ്യവസ്ഥയെപ്പറ്റിയും പല കാര്യങ്ങളും നമ്മള്‍ അറിയാതെയോ പറയാതെയോ പോവുകയാണ്.


1993 ജാനുവരി ഒന്നിന് താക്കറെയുടെ പത്രാധിപത്യത്തിലുള്ള ശിവസേന മുഖപത്രമായ “സാംന”യില്‍ “Hindunni Akramak Vhayala Have”(“ഹിന്ദുക്കള്‍ ആക്രമകാരികളാവണം”) എന്ന പേരില്‍ ഒരു ലേഖനം വന്നു. “1993 ജാനുവരി 8 മുതല്‍ക്കെങ്കിലും ശിവസേനയുടെ നേതൃത്വത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

ശാഖാ പ്രമുഖര്‍ മുതല്‍ ശിവസേനാ തലവനായ ബാല്‍ താക്കറെ വരെയുള്ള നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി  മുസ്‌ലീങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും ആസൂത്രിതമായി ആക്രമിക്കപ്പെട്ടു. ശിവസേന തുടങ്ങിവെച്ചത് താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി ലോക്കല്‍ ക്രിമിനലുകളും ഏറ്റെടുത്തു. സംഭവം കൈവിട്ടുപോയി എന്ന് പിന്നീട് മനസ്സിലായപ്പോള്‍ അക്രമം അവസാനിപ്പിക്കാന്‍ ശിവസേന നേതാക്കള്‍ക്കുതന്നെ ആഹ്വാനം ചെയ്യേണ്ടിവന്നു.” എന്നും ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാറിമാറിവന്ന സര്‍ക്കാരുകള്‍ ശ്രീ കൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ മത്സരിച്ചു. ഈ “കലാപ”ത്തിന്റെ പേരില്‍ ആകെ മൂന്നുപേരെയാണ് കുറ്റവാളികളായി കോടതി കണ്ടെത്തിയത്. ഒന്ന് പഴയ ശിവസേന എം.പി മധുകര്‍ സര്‍പോട്ട്ദാര്‍, പിന്നെ വേറെ രണ്ടു ശിവസേനക്കാരും. ജാമ്യത്തിലായിരുന്ന സര്‍പോട്ട്ദാര്‍ ശിക്ഷ അനുഭവിക്കാതെത്തന്നെ 2010ല്‍ മരിച്ചു.

>2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെതിരെ വേണ്ടത്ര തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു, “പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍” എന്ന കുപ്രസിദ്ധമായ വരി അടങ്ങിയ സുപ്രീം കോടതിയുടെ 2005 ഓഗസ്റ്റ് 4ന്റെ വിധി അഫ്‌സലിനെ തൂക്കിക്കൊല്ലാനുള്ള തീരുമാനം ശരിവച്ചു. (“..The incident, which resulted in heavy casualties, had shaken the entire nation and the collective conscience of the socitey will only be satisfied if the capital punishment is awarded to the offender.”) സാങ്കേതികമായ മര്യാദകള്‍ പോലും പാലിക്കാതെ രഹസ്യമായി നമ്മള്‍ അങ്ങേരെ തൂക്കിക്കൊന്നു.

12.  1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഒരു മാപ്പുസാക്ഷിയായി കീഴടങ്ങിയ യാക്കൂബ് മേമനെ അന്വേഷണ മേധാവിയുടെ വാക്കുപോലും മറികടന്ന് തൂക്കിക്കൊല്ലാന്‍ വിധിച്ചു, ടൈഗര്‍ മേമന്റെ സഹോദരനാണ് എന്നൊക്കെ കോടതി അതിനു ന്യായീകരണവും കൊടുത്തു. യാക്കൂബ് മേമനെയും നമ്മള്‍ തൂക്കിക്കൊന്നു നിര്‍വൃതിയടഞ്ഞു, അതിലെ നീതികേടിനെപ്പറ്റി സംസാരിച്ചവരെ ഗോപീകൃഷ്ണനും മാതൃഭൂമിയും കാര്‍ട്ടൂണ്‍ വരച്ചു കളിയാക്കി.

ഇതു ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഗുജറാത്ത് വംശഹത്യ, അതുമായി ബന്ധപ്പെട്ട കോടതി വിധികള്‍ എല്ലാം ഇതിന്റെ കൂടെ ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ നമുക്കുമുന്നില്‍ ഉണ്ടായിരിക്കെ, “വധശിക്ഷ നിര്‍ത്തലാക്കുക” എന്നുമാത്രം പറയുമ്പോള്‍ ഇന്ത്യയിലെ നിയമ വ്യവസ്ഥയെപ്പറ്റിയും സാമൂഹ്യ വ്യവസ്ഥയെപ്പറ്റിയും പല കാര്യങ്ങളും നമ്മള്‍ അറിയാതെയോ പറയാതെയോ പോവുകയാണ്.

ഇതില്‍ രണ്‍വീര്‍ സേന ബീഹാറില്‍ നടത്തിയ കൂട്ടക്കൊലകളെപ്പറ്റിയും ആ കേസുകളില്‍ പോലീസും ഭരണാധികാരികളും എല്ലാം അവരെ എങ്ങനെ സഹായിച്ചു എന്നുമൊക്കെ ആ കൊലപാതകങ്ങളുടെ  നടത്തിപ്പുകാരില്‍ ചിലര്‍ അഭിമാനപൂര്‍വ്വം വാചാലമാവുന്നതും ഈയിടെ കോബ്രാ പോസ്റ്റ് എന്ന പത്രം പുറത്തുവിട്ട വീഡിയോകളില്‍ നമ്മള്‍ കണ്ടു.

ചില കേസുകളില്‍ താഴത്തെ കോടതികള്‍ കണ്ടെത്തിയ തെളിവുകള്‍ പോലും പിന്നീട് എങ്ങനെ ഇല്ലാതാവുന്നു എന്നും സാക്ഷികള്‍ കൂട്ടത്തോടെ എങ്ങനെ കൂറു മാറുന്നു എന്നും മറ്റു ചില കേസുകളില്‍ ശിക്ഷ വിധിക്കാന്‍ എന്തുകൊണ്ടു “ദേശ മന:സാക്ഷി”യും കുടുംബബന്ധവുമൊക്കെപ്പോലും മതിയായ തെളിവുകളായി വരുന്നു എന്നുമൊക്കെ ആലോചിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെയൊക്കെ കൈകളിലുള്ള വംശീയതയുടെ ചോരപ്പാടുകള്‍ക്കു നേരെ നമുക്കു കണ്ണടയ്ക്കാന്‍ കഴിയില്ല.

We use cookies to give you the best possible experience. Learn more