| Tuesday, 15th December 2020, 2:44 pm

എസ്. വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ജോയ് എന്ന ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനത്തെയും ഡ്രൈവറെയും നേമം പൊലീസ് സ്റ്റഷനിലെത്തിച്ചു.

സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പ്രദീപിനെ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം പിടികൂടിയത്.

ലോറി ഏതെങ്കിലും തരത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിക്കാനുള്ള നടപടികളും പൊലീസ് എടുത്തിരുന്നു.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചാണ് പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വണ്‍വേയിലൂടെ ഓടിച്ചിരുന്ന പ്രദീപിന്റെ വാഹനത്തിന് നേരെ എതിര്‍ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രദീപിന് നേരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. നിലവില്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The vehicle and Driver in custody of Police who hit and run journalist SV Pradeep

We use cookies to give you the best possible experience. Learn more