| Wednesday, 3rd September 2014, 7:17 pm

"വൈദികഗണിത"ത്തിന് വേദവുമായെന്തു ബന്ധം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

“വൈദികഗണിത”ത്തിന്റെ ഈ വക്താക്കള്‍ തങ്ങള്‍ വേദങ്ങളില്‍ ചാമ്പ്യന്‍മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും വേദങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ കുറിച്ച് ഒരു ചുക്കുമറിഞ്ഞുകൂടാത്തവരാണ്. രണ്ടാമതായി വൈദിക ഗണിതത്തിന്റെ യഥാര്‍ത്ഥ ഉറവിടമായ ആ പുസ്തകത്തില്‍, എന്താണ് പറയുന്നതെന്നുപോലും ഇവര്‍ക്കറിയില്ല. മൂന്നാമതായി ഈ വിഷയവുമായി ബന്ധപ്പെട്ട ഗവേഷണ രചനകളൊന്നും തന്നെ ഇവര്‍ കേട്ടിട്ടുപോലുമില്ല. ഇത്തരം അജ്ഞാനികളായ ഇവര്‍ വിദ്യാഭ്യാസനയം തീരുമാനിക്കുമ്പോള്‍ അവര്‍ സ്വയം വിഡ്ഢികളാവുകയും വേദത്തെ അവഹേളിക്കുകയും എന്തിലാണോ തങ്ങള്‍ ചാമ്പ്യന്‍മാരാണെന്ന് അവരകാശപ്പെടുന്നത് അതിനുതന്നെ ദ്രോഹം വരുത്തിവെയ്ക്കുകയുമാണ്. സി.കെ. രാജു എഴുതുന്നു…



സി.കെ.രാജു

മൊഴിമാറ്റം: ഷഫീക്ക് എച്ച്‌


സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ദിനനാഥ് ബത്ര തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നയത്തെ പ്രധാനമന്ത്രി തന്നെ അഗീകരിച്ചിരിക്കുകയാണല്ലോ. വൈദികഗണിതം എന്നൊക്കെ പറയുന്നതുപോലെ ഇന്ത്യയുടെ വിദ്യാഭ്യാസത്തെ “ഭാരതീയവല്‍ക്കരി”ക്കാന്‍ ഒരു സര്‍ക്കാരേതര വിദ്യാഭ്യാസ കമ്മീഷനുതന്നെ ബത്ര നിര്‍ദ്ദേശം വെച്ചിരിക്കുന്നുവെന്നാണ് പത്രങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസമന്ത്രിയും തന്റെ അജണ്ടകളുടെ ഭാഗമായി വൈദികഗണിതത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു.

പാരമ്പര്യത്തിലുള്ള അജ്ഞത

എന്തായാലും ഇന്ത്യന്‍ പാരമ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഇവരുടെ ആഗ്രഹത്തെ അഭിനന്ദിക്കാം. എന്നാല്‍ വേദങ്ങളിലെവിടെയാണ് “വൈദിക ഗണിതം” കണ്ടെത്താന്‍ കഴിയുന്നത്? ഒരിടത്തുമില്ല. എന്തുതന്നെയായാലും വൈദികഗണിതത്തിന് വേദങ്ങളുമായി യാതൊരുബന്ധവുമില്ല എന്നതില്‍ തര്‍ക്കമില്ല.

ഭാരതി കൃഷ്ണ തീര്‍ത്ഥന്റെ “വൈദിക ഗണിതം” (Vedic Mathametics) എന്ന ഗ്രന്ഥത്തിന്റെ തെറ്റിധാരണാജനകമായ പേരില്‍ നിന്നുമാണ് വാസ്തവത്തില്‍ ഈ ഒരാശയം ജന്മംകൊണ്ടത്. പ്രസ്തുത ഗ്രന്ഥം അതിന്റെ ആമുഖത്തില്‍ തന്നെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; അതിന്റെ പേര് തെറ്റിധാരണ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്നും ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ള അടിസ്ഥാന അങ്കഗണിത അല്‍ഗോരിതങ്ങള്‍ക്ക് (elementary arithametic algirithms) വേദങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു അത്.

ഇതുതന്നെ പേജ് xxxv ലും ആവര്‍ത്തിക്കുന്നുണ്ട്. അതിതാണ്; “അഥര്‍വവേദത്തിന്റെ ഇപ്പോഴത്തെ ഭാഗങ്ങളിലൊന്നും തന്നെ ഈ സൂത്രവാക്യങ്ങള്‍ ഇല്ല”. 1998 മുതല്‍ ഞാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ “വൈദികഗണിത”ത്തിന്റെ ഈ വക്താക്കള്‍ തങ്ങള്‍ വേദങ്ങളില്‍ ചാമ്പ്യന്‍മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും വേദങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ കുറിച്ച് ഒരു ചുക്കുമറിഞ്ഞുകൂടാത്തവരാണ്. രണ്ടാമതായി വൈദിക ഗണിതത്തിന്റെ യഥാര്‍ത്ഥ ഉറവിടമായ ആ പുസ്തകത്തില്‍, എന്താണ് പറയുന്നതെന്നുപോലും ഇവര്‍ക്കറിയില്ല. മൂന്നാമതായി ഈ വിഷയവുമായി ബന്ധപ്പെട്ട ഗവേഷണ രചനകളൊന്നും തന്നെ ഇവര്‍ കേട്ടിട്ടുപോലുമില്ല. ഇത്തരം അജ്ഞാനികളായ ഇവര്‍ വിദ്യാഭ്യാസനയം തീരുമാനിക്കുമ്പോള്‍ അവര്‍ സ്വയം വിഡ്ഢികളാവുകയും വേദത്തെ അവഹേളിക്കുകയും എന്തിലാണോ തങ്ങള്‍ ചാമ്പ്യന്‍മാരാണെന്ന് അവരകാശപ്പെടുന്നത് അതിനുതന്നെ ദ്രോഹം വരുത്തിവെയ്ക്കുകയുമാണ്.


അല്‍ഗോരിതം എന്നവാക്ക് കടന്നുവരുന്നത് അല്‍ഗോരിതമസ് (Algorithmus) എന്ന വാക്കില്‍ നിന്നാണ്. ബാഗ്ദാദില്‍ ബൗദ്ധികതയുടെ പ്രതീകമായി ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ഖ്വാരിസ്മിയുടെ പേരിന്റെ ലാറ്റിന്‍ വകഭേദമാണ് അല്‍ഗോരിതമസ്. അദ്ദേഹമാണ് “ഹിസാബ് അല്‍ ഹിന്ദ്” എന്ന പ്രശസ്ത ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്.


ചതുഷ്‌ക്രിയകള്‍ അതായത് കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനുമാണ് എല്ലാരും സ്‌കൂളുകളില്‍ പഠിക്കുന്നത്. എന്തുകൊണ്ടാണ് അത്തരം ക്രിയകള്‍ക്കു പകരം നമ്മള്‍ “വൈദിക ഗണിതം” ഉപയോഗിക്കാത്തത്? അത് ഭാരതീയവല്‍ക്കരിക്കപ്പെടണ്ടേ? വേണ്ട അല്ലേ!!

“പതിഗണിതം” പോലുള്ള പേരുകളില്‍ തന്നെ അറിയപ്പെട്ടിരുന്ന ശാസ്ത്രങ്ങളിലൂടെ വാസ്തവത്തില്‍ സ്റ്റാന്റേര്‍ഡായ അങ്കഗണിത ലോഗരിതം ഇന്ത്യയിലാണ് ഉത്ഭവിച്ചത്. ഇവിടെ അത് പതിഗണിതം എന്നൊക്കെയായിരുന്നു അറിയപ്പെട്ടിരുന്നത്.

[]എന്നിരുന്നാലും അല്‍ഗോരിതം എന്നവാക്ക് കടന്നുവരുന്നത് അല്‍ഗോരിതമസ് (algorithmus) എന്ന വാക്കില്‍ നിന്നാണ്. ബാഗ്ദാദില്‍ ബൗദ്ധികതയുടെ പ്രതീകമായി ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ഖ്വാരിസ്മിയുടെ പേരിന്റെ ലാറ്റിന്‍ വകഭേദമാണ് അല്‍ഗോരിതമസ്. അദ്ദേഹമാണ് “ഹിസാബ് അല്‍ ഹിന്ദ്” എന്ന പ്രശസ്ത ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്.

കോര്‍ദോബയിലെ ഉമയ്യദ് ഖിലാഫത്തില്‍ നിന്നും ഈ അങ്കഗണിത (arithametic) ടെക്‌നിക്കുകള്‍ (പില്‍ക്കാലത്ത് പോപ്പ് സില്‍വെസ്റ്റര്‍ എന്ന് ഖ്യാതി നേടിയ) ഗെര്‍ബെര്‍ട്ട് ഡി ഔറിലാക്ക് എന്ന പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. അദ്ദേഹമിതു ചെയ്യുന്നതിനു കാരണം അന്ന് യൂറോപ്പിലാകെ പ്രചരിച്ചിരുന്ന ഗ്രീക്കോ-റോമന്‍ (അബാക്കസിനെ അടിസ്ഥാനമാക്കിയുള്ള) ഗണിതശാസ്ത്ര സമ്പ്രദായം ഇന്ത്യന്‍ അങ്കഗണിത രീതിക്കുതകുന്ന ഒന്നായിരുന്നില്ല.

അബാക്കസ്സുമായി അദ്ദേഹം പരിചിതനായിപ്പോയെങ്കിലും (അതേകുറിച്ച് അദ്ദേഹം ഒരു ബൃഹത്ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.) സ്ഥാന-മൂല്യ വ്യവസ്ഥയിലധിഷ്ഠിതമായ അല്‍ഗോരിതങ്ങള്‍ അദ്ദേഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഈ “അറബിക് അക്കങ്ങള്‍”ക്കുവേണ്ടി 976ല്‍ അദ്ദേഹം ഒരു സവിശേഷ അബാക്കസ് (അപീസെസ്) നിര്‍മിക്കുക എന്ന വിഡ്ഢിത്തരത്തിനും തയ്യാറായി. അതുകൊണ്ടാണ് “അറബിക് അക്കങ്ങള്‍” (Arabic Numerals) എന്ന് അദ്ദേഹം ഇതിനെ വിളിച്ചത്. കാരണം ഈ അക്കങ്ങളുടെ രൂപങ്ങളില്‍ മാന്ത്രികതയുണ്ടെന്നും അത് അങ്കഗണിതത്തില്‍ പ്രാഗത്ഭ്യം ഉണ്ടാക്കിത്തരുമെന്നും പണ്ഡിതനായ ഈ പോപ്പ് വിശ്വസിച്ചിരുന്നു.

ഇന്ത്യലെ ഈ അങ്കഗണിത അല്‍ഗോരിതങ്ങളില്‍ വ്യാപാരങ്ങള്‍ക്കുതകുന്ന സമഗ്രമായ വിജ്ഞാനം ഉള്ളടങ്ങിയിട്ടുണ്ടെന്ന് പില്‍ക്കാലത്ത് ഫ്‌ളോറന്‍സില്‍ നിന്നുള്ള വ്യാപാരികള്‍ മനസിലാക്കി. അല്‍ഖ്വാരിസ്മിയുടെ കൃതികളെ ഇസ്‌ലാമിക ആഫ്രിക്കയിലുടനീളം സഞ്ചരിച്ച ഫിബൊനാസീ (Fibonacci) മറ്റുപലരേയും പോലെ വിവര്‍ത്തനം ചെയ്തു. അങ്ങനെയാണ് അല്‍ഗോരിതങ്ങള്‍ എന്ന് അവ അറിയപ്പെടാന്‍ തുടങ്ങിയത്.

അടുത്തപേജില്‍ തുടരുന്നു


പരമ്പരാഗത അങ്കഗണിത രീതിയെ മാറ്റാനായി “വൈദികഗണിത”ത്തിനുവേണ്ടി വാദിക്കുന്നതിനെ ദേശീയത എന്നു വിളിക്കാന്‍ തന്നെ കഴിയുമോ എന്ന് സംശയമാണ്. അതിനു വിഭിന്നമായി വാസ്തവത്തില്‍ ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലുള്ള ഇവരുടെ അറിവില്ലായ്മയെയാണ് ഇത് കാണിക്കുന്നത്. ഇത്തരം വിഡ്ഢിത്തരങ്ങള്‍ പുതുലമുറയിലേയ്ക്ക് പകര്‍ന്നുകൊടുക്കുന്നതുവഴി ഇവര്‍ ദേശത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച അതിനെ ദുര്‍ബലപ്പെടുത്തുകയാണ്.


600 വര്‍ഷങ്ങള്‍കൊണ്ട് കാലക്രമേണ ഇന്ത്യന്‍ അല്‍ഗോരിതങ്ങള്‍ യൂറോപ്യന്‍ അബാക്കസിന്റെ സ്ഥാനം കരസ്ഥമാക്കി. 1570-ല്‍ ക്രിസ്റ്റഫ് ക്ലാവിസ് (Christoph Clavius) “പ്രക്ടിക്കല്‍ ഗണിതശാസ്ത്രം” എന്ന നിലയില്‍ ജസ്യൂട്ട് സിലബസിനുള്ളില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു.

ശ്രീധരന്റെ (Sridhar) “പതിഗണിതം”, മഹാവീരന്റെ “ഗണിതസാര സംഗ്രഹം”, ഭാസ്‌കരന്‍ രണ്ടാമന്റെ “ലീലാവതി” മുതലായ പല പ്രാചീന ഇന്ത്യന്‍ ഗ്രന്ഥങ്ങളിലും ഈ അല്‍ഗോരിതങ്ങള്‍ കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് പരമ്പരാഗത അങ്കഗണിത രീതിയെ മാറ്റാനായി “വൈദികഗണിത”ത്തിനു വേണ്ടി വാദിക്കുന്നതിനെ ദേശീയത എന്നു വിളിക്കാന്‍ തന്നെ കഴിയുമോ എന്ന് സംശയമാണ്. അതിനു വിഭിന്നമായി വാസ്തവത്തില്‍ ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലുള്ള ഇവരുടെ അറിവില്ലായ്മയെയാണ് ഇത് കാണിക്കുന്നത്. ഇത്തരം വിഡ്ഢിത്തരങ്ങള്‍ പുതുതലമുറയിലേയ്ക്ക് പകര്‍ന്നുകൊടുക്കുന്നതു വഴി ഇവര്‍ ദേശത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച്‌
അതിനെ ദുര്‍ബലപ്പെടുത്തുകയാണ്.

യഥാര്‍ത്ഥ ഗണിതശാസ്ത്രത്തെ തമസ്‌കരിക്കുന്നു

“വൈദികത ഗണിതശാസ്ത്രം” എന്ന തെറ്റായ പദപ്രയോഗത്തെ പ്രത്സാഹിപ്പിച്ചുകൊണ്ട് വേദങ്ങളില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഗണിതശാസ്ത്രത്തെ തമസ്‌ക്കരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഉദാഹരണത്തിന് യജുര്‍വേദം (ഇന്ത്യന്‍ അങ്കഗണിതത്തിന്റെ അടിസ്ഥാനതത്വങ്ങളായ) ഡെസിമല്‍ സ്ഥാനമൂല്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് (യജുര്‍വേദം: 7.2). ഇപ്പോഴും അതിലെ ചില പേരുകള്‍ (അറബ്, അര്‍ബുദം എന്നിവ പോലുള്ളവയുടെ അര്‍ത്ഥങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും) ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. യജുര്‍വേദത്തിന്റെ ആ ഭാഗം വ്യക്തമാക്കുന്നത് സ്ഥാനമൂല്യ സമ്പ്രദായം വേദകാലഘട്ടത്തില്‍ ഇവിടെ നിലനിന്നിരുന്നു എന്നാണ്. ഗണിതശാസ്ത്ര പരമായി പിന്നോക്കാവസ്ഥയില്‍ നിന്നിരുന്ന യൂറോപ്പ് പിന്നീടാണ് ഇത് മനസിലാക്കുന്നതുതന്നെ.

അതുപോലെത്തന്നെ പെര്‍മ്യൂട്ടേഷന്‍ (permutations), കോമ്പിനേഷന്‍ (combinations) എന്നിവയുടെ സിദ്ധാന്തം. വൈദിക ഛന്ദസ്സിലാണ് ഇത് നിര്‍മിക്കപ്പെട്ടിട്ടുള്ളത് (വിശേഷിച്ചും ഇന്ത്യന്‍ സംഗീതത്തില്‍). പിങ്കളയുടെ “ഛന്ദസൂത്രം” ഭാസ്‌കരന്റെ “ലീലാവതി” മുതലായ ഗ്രന്ഥങ്ങളില്‍ ഇത് വിശദീകരിക്കുന്നുണ്ട്. പ്രോബബിലിറ്റിയെകുറിച്ചുള്ള (Probability-സാധ്യതാപഠനം) മനോഹരമായ വിവരണം പകിടകളിയുടെ രൂപത്തില്‍ (game of dice) ഋഗ്‌വേദത്തിലെ അക്‌സസൂക്തത്തിലുണ്ട്. പകിടയുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലെ നള-ദമയന്തി പ്രണയകഥ പരിശോധിച്ചാല്‍ “സാംബ്ലിങ് സിദ്ധാന്ത”ത്തിന്റെ (Sampling Theory) ഉദാഹരണം നല്‍കുന്നുണ്ട്. (ഒരു മരത്തിലെ പഴങ്ങളുടെ എണ്ണം പരിശോധിച്ചുകൊണ്ട്).


നമുക്ക് പാശ്ചാത്യവും കൊളോണിയലുമായ പഠനസമ്പദായം മാറ്റണം. പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിന്റെ കാര്യത്തില്‍. പരമ്പരാഗത ഇന്ത്യന്‍ ഗണിതത്തിന് ഈ പ്രക്രിയയില്‍ ധാരാളം സംഭാവന ചെയ്യാനുണ്ട്. എന്നാല്‍ “വൈദിക ഗണിതം” തീര്‍ച്ചയായും ശരിയായ വഴിക്കല്ല. “വൈദിക ഗണിതം” പോലെയുള്ള ഇത്തരം തെറ്റായ പരിഹാരങ്ങള്‍ സുരക്ഷിതമല്ലാത്ത രാഷ്ട്രീയ പരിഹാരമാര്‍ഗങ്ങള്‍ മാത്രമാണ്. ഇവ സത്യത്തിനോട് ഒട്ടിനില്‍ക്കുന്നവയല്ല മറിച്ച് രാഷ്ട്രീയ ചേരിയിലുള്ളതാണ്.


ഇവയുടെ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് “പുരാതനഇന്ത്യയിലെ പ്രോബബിലിറ്റി” എന്ന് എന്റെ ലേഖനത്തിലുണ്ട്. ഓണ്‍ലൈനിലും സ്ഥിതിവിവരശാസ്ത്ര ദര്‍ശനങ്ങളുടെ കൈപ്പുസ്തകം (Handbook of the Philosophy of Statistics) എന്ന ഗ്രന്ഥത്തിലും അത് ലഭ്യമാണ്.

എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പണ്ഡിതഗവേഷണങ്ങളെയും ഇവര്‍ അപകടപ്പെടുത്തും. അതുകൊണ്ടുതന്നെ അവരെ സംശയിക്കേണ്ടിയിരിക്കുന്നു.

[]നമുക്ക് പാശ്ചാത്യവും കൊളോണിയലുമായ പഠനസമ്പദായം മാറ്റണം. പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിന്റെ കാര്യത്തില്‍. പരമ്പരാഗത ഇന്ത്യന്‍ ഗണിതത്തിന് ഈ പ്രക്രിയയില്‍ ധാരാളം സംഭാവന ചെയ്യാനുണ്ട്. എന്നാല്‍ “വൈദിക ഗണിതം” തീര്‍ച്ചയായും ശരിയായ വഴിക്കല്ല.

“വൈദിക ഗണിതം” പോലെയുള്ള ഇത്തരം തെറ്റായ പരിഹാരങ്ങള്‍ സുരക്ഷിതമല്ലാത്ത രാഷ്ട്രീയ പരിഹാരമാര്‍ഗങ്ങള്‍ മാത്രമാണ്. ഇവ സത്യത്തിനോട് ഒട്ടിനില്‍ക്കുന്നവയല്ല മറിച്ച് രാഷ്ട്രീയ ചേരിയിലുള്ളതാണ്. (“മെരിറ്റ്” എന്ന ആശയം വ്യക്തമായും സംവരണത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണല്ലോ.) അത്തരം രാഷ്ട്രീയ പ്രക്രിയകള്‍ യഥാര്‍ത്ഥ പാരമ്പര്യത്തിന് ദോഷമാണ് വരുത്തിവെയ്ക്കുകയെന്നത് ചരിത്രപരമായി വ്യക്തമായിട്ടുള്ള കാര്യമാണല്ലോ.

കാലത്തിന്റെ പതിനൊന്ന് ചിത്രങ്ങള്‍ (The Eleven Pictures of Time) എന്ന എന്റെ പുസ്തകത്തില്‍ ഞാന്‍ എഴുതിയിരുന്നു; മുസ്‌ലീം മതമോ ക്രിസ്തുമതമോ ഹിന്ദുമതമോ എതു മതവുമായിക്കൊള്ളട്ടെ, മതത്തിലൂടെ അധികാരം നേടുന്നവരും നിലനിര്‍ത്തുന്നവരും ആ മതത്തിന്റെ കടുത്ത ശത്രുക്കളാണ്.

(സി.കെ.രാജു: കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് മാത്തമെറ്റിക്‌സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്, ഗണിതശാസ്ത്ര  പ്രഫസര്‍, ദി പ്രോജക്ട് ഓഫ്ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ സയന്‍സ്, ഫിലോസഫി, ആന്റ് കള്‍ച്ചറിന്റെ എഡിറ്റോറിയല്‍ അംഗം)

കടപ്പാട് : ദി ഹിന്ദു

We use cookies to give you the best possible experience. Learn more