| Tuesday, 12th September 2023, 5:14 pm

കൂട്ടിയിട്ട് കത്തിക്കുന്ന ശവശരീരങ്ങളുടെ ദൃശ്യങ്ങളുമായി വിവേക് അഗ്നിഹോത്രിയുടെ വാക്‌സിന്‍ വാര്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദി കശ്മീര്‍ ഫയല്‍സിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി വാക്‌സിന്‍ വാര്‍ ട്രെയ്‌ലര്‍ പുറത്ത്. കൊവിഡ് വ്യാപനത്തിനിടയില്‍ വാക്‌സിന്‍ തയ്യാറാക്കാനായി ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഇറങ്ങി തിരിക്കുന്നതും അവര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

കൊവിഡ് കാലത്ത് ഇന്ത്യയില്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങളും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ഒപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന ‘ദി ഡെയ്‌ലി വയര്‍’ എന്ന മാധ്യമവും വീഡിയോയില്‍ വരുന്നുണ്ട്.

സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാന പടേക്കര്‍, അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്‌നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്നത്.

ദി കാശ്മീര്‍ ഫയല്‍സിനായി വിവേക് അഗ്നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്റെ അഭിഷേക് അഗര്‍വാള്‍ ഈ ചിത്രത്തിലും സഹകരിക്കുന്നു.

ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുള്‍പ്പെടെ 10ല്‍ അധികം ഭാഷകളില്‍ ‘ദി വാക്സിന്‍ വാര്‍’ റിലീസ് ചെയ്യും.

Content Highlight: The Vaccine war trailer

We use cookies to give you the best possible experience. Learn more