ഇനി വാക്‌സിന്‍ വാറുമായി വിവേക് അഗ്നിഹോത്രി; ടീസറും റിലീസ് ഡേറ്റും പുറത്ത്
Film News
ഇനി വാക്‌സിന്‍ വാറുമായി വിവേക് അഗ്നിഹോത്രി; ടീസറും റിലീസ് ഡേറ്റും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th August 2023, 1:31 pm

ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സുമായി സഹകരിച്ച് നിര്‍മിക്കുന്ന ചിത്രം ‘ദി വാക്സിന്‍ വാര്‍’ റിലീസിനൊരുങ്ങുന്നു. ദി കാശ്മീര്‍ ഫയല്‍സിന് ശേഷം വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വാക്‌സിന്‍ വാര്‍. നിര്‍മാതാവായ പല്ലവി ജോഷി ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു ഗ്ലിംമ്പ്‌സ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ അനൗണ്‍സ് ചെയ്തത്. ഒരു ലാബില്‍ കൊവിഡ് -19 ന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതാണ് കാണിക്കുന്നത്. പല്ലവി ജോഷി ഒരു ശാസ്ത്രജ്ഞയായി എത്തുന്നു. നാന പടേക്കറിനേയും ടീസറില്‍ കാണിക്കുന്നുണ്ട്.

അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദി കാശ്മീര്‍ ഫയല്‍സിനായി വിവേക് അഗ്‌നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ അഭിഷേക് അഗര്‍വാള്‍ ഈ ചിത്രത്തിലും സഹകരിക്കുന്നു.

ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുള്‍പ്പെടെ 10ല്‍ അധികം ഭാഷകളില്‍ ‘ദി വാക്‌സിന്‍ വാര്‍’ റിലീസ് ചെയ്യും. പി.ആര്‍.ഒ. – ശബരി

Content Highlight: The Vaccine War movie teaser and release date out