യുദ്ധത്തോടൊപ്പം സമാധാനത്തിന്റെയും നടത്തിപ്പുകാരായി ആയുധങ്ങള്‍ മാറുന്നുവെന്ന വിഷമ അലങ്കാരമാണ് വിടരുന്നത്. സൈന്യത്തെ സൈന്യമാക്കുന്നത് ആയുധമാണ്. സിവിലിയന്‍മാരില്‍ നിന്ന് സൈന്യത്തെ വേര്‍തിരിക്കുന്ന ഒരേയൊരു ഘടകം അവരുടെ കൈയില്‍ ആയുധമുണ്ടെന്നതും അത് ഉപയോഗിക്കാനുള്ള പരിശീലനം അവര്‍ക്ക് സിദ്ധിച്ചിട്ടുണ്ടെന്നതുമാണ്. അപ്പോള്‍ ഒരു രാഷ്ട്രത്തെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ഈ വ്യത്യാസം തകര്‍ക്കുകയെന്നതാണ്. സാധാരണ ജനങ്ങള്‍ക്ക് ആയുധം നല്‍കിയാല്‍ മതി. പരിശീലനം അവര്‍ കാലക്രമത്തില്‍ ആര്‍ജിച്ചു കൊള്ളും.
ലിബിയ ഈ ആയുധമേറിന്റെ ഏറ്റവും പുതിയ അധ്യായമാണ്. ലിബിയന്‍ അധ്യായത്തിന്റെ ഓരോ താളിലും ചോര പുരണ്ടിരിക്കുന്നു. കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്ന് കുഴിച്ചു മൂടാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ ആ കൃത്യം സ്വയം ചെയ്തിരുന്നുവെങ്കില്‍ ലിബിയ ഇങ്ങനെ നിതാന്തമായ വേദനയില്‍ അകപ്പെടില്ലായിരുന്നു. വിമത ഗ്രൂപ്പുകള്‍ക്ക് ടണ്‍ കണക്കിന് ആയുധങ്ങള്‍ നല്‍കുകയാണ് ചെയ്തത്. ട്രിപ്പോളിയിലും ബെന്‍ഗാസിയിലും റോഡരികില്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ കുന്നുകൂടി. ആര്‍ക്കും സായുധനാകാം. മനുഷ്യരെ വകവരുത്താം. അതോടെ ലിബിയന്‍ സൈന്യം സൈന്യമല്ലാതായി. അല്ലെങ്കില്‍ തന്നെ യുദ്ധ പ്രഭുക്കളുടെ നാടായ ലിബിയയില്‍ ഓരോ ഗ്രൂപ്പിനും ഇന്ന് അത്യന്താധുനിക ആയുധങ്ങളുണ്ട്.
ഇനി സിറിയയാണ്. അവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന വിമത സായുധ വിഭാഗം ലക്ഷണമൊത്ത സൈന്യമായിരിക്കുന്നു. എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ അവര്‍ക്ക് ഇന്ന് സാധിക്കും. കപ്പല്‍ കണക്കിന് ആയുധങ്ങളാണ് സിറിയയിലെത്തിയത്.
ഇനി സിറിയയാണ്. അവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന വിമത സായുധ വിഭാഗം ലക്ഷണമൊത്ത സൈന്യമായിരിക്കുന്നു. എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ അവര്‍ക്ക് ഇന്ന് സാധിക്കും. കപ്പല്‍ കണക്കിന് ആയുധങ്ങളാണ് സിറിയയിലെത്തിയത്. ഹമയിലും ഹൗലയിലും ഹംസിലും ദമസ്‌കസിലുമൊക്കെ അത് ഒഴുകിപ്പരന്നിരിക്കുന്നു. കൂട്ടക്കൊലകള്‍ നിര്‍വഹിക്കുന്നത് ആരാണെന്ന് തിട്ടപ്പെടുത്താനാകാത്ത സ്ഥിതിയാണ്. ഹൗലയില്‍ ഈയിടെ നടന്ന കൂട്ടക്കൊലയില്‍ 120 പേരാണ് മരിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ആരാണ് കൊന്നത്? സൈന്യമാണെന്ന് വിമതര്‍ ആണയിടുന്നു. അല്ല, സിറിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ എളുപ്പമാക്കാന്‍ വിമതര്‍ ചെയ്ത കൊടുംക്രൂരതയാണെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ് തീര്‍ത്തു പറയുന്നു. തര്‍ക്കമില്ലാത്ത സത്യം മരണം മാത്രമാണ്. ആര് കൊന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. രണ്ട് കൂട്ടര്‍ക്കും തുല്യമായ ഉത്തരവാദിത്വമുണ്ടെന്നാണ് അല്‍പ്പസ്വല്‍പ്പം നിഷ്പക്ഷതയുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നുവെച്ചാല്‍ സൈന്യത്തെപ്പോലെ കൊന്നൊടുക്കാനുള്ള ശേഷി വിമതര്‍ക്കുണ്ടെന്നു തന്നെ. വിമതര്‍ക്ക് ആയുധം നല്‍കണമെന്ന് ആദ്യം വാദിച്ച സഊദിക്ക് അഭിമാനിക്കാം. തീര്‍ത്തും സങ്കുചിതമായ
ആയുധക്കച്ചവടത്തിന് ഏറ്റവും നല്ല ഭരണക്രമം ജനാധിപത്യമാണെന്ന് വന്നിരിക്കുന്നു. അമേരിക്ക ജനാധിപത്യം ‘സ്ഥാപിച്ച’ രാജ്യങ്ങളെല്ലാം ഇന്ന് നല്ല കമ്പോളങ്ങളാണ്.
അതിനാല്‍ ഉപരോധം വഴിയും വിമതരെ കൂടുതല്‍ ആയുധസജ്ജരാക്കിയും സിറിയയില്‍ പരോക്ഷ യുദ്ധം നടത്തുകയെന്ന തന്ത്രത്തിനാണ് ഇപ്പോള്‍ മുന്‍ഗണന. (ഇനി അഥവാ ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ അസദ് അധികാരം ഒഴിഞ്ഞാല്‍ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കാനിടയുള്ള ബ്രദര്‍ഹുഡുമായി ബാന്ധവം ഉറപ്പിച്ചിട്ടുമുണ്ട്. ബ്രദര്‍ഹുഡ് ഇപ്പോള്‍ ചിത്രത്തില്‍ ഇല്ലാത്തത് നോക്കേണ്ട. സമയമാകുമ്പോള്‍ അത് മെല്ലെ പൊങ്ങിവരും.)
കോഫി അന്നന്റെ നേതൃത്വത്തില്‍ സമാധാന സംഘത്തെ അയച്ചതും അദ്ദേഹം മുന്നോട്ട് വെച്ച ആറിന പദ്ധതി പൊളിച്ചത് ബശര്‍ അല്‍ അസദാണെന്ന് ആരോപിക്കുന്നതുമെല്ലാം ശക്തമായ ഉപരോധത്തിന് മണ്ണൊരുക്കാന്‍ വേണ്ടിയാണ്. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യു എന്‍ പൊതുസഭയുടെ പ്രത്യേക സമ്മേളനത്തില്‍ വിവിധ രാജ്യങ്ങള്‍ എടുത്ത നിലപാട്
സിറിയന്‍ ജനത ചോരയൊലിപ്പിച്ചാണ് നില്‍ക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. “അന്നന്‍ തന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സിറിയന്‍ ജനത നിര്‍ഭയത്വം ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ നടപടിയാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇനി നോക്കി നില്‍ക്കാന്‍ ഒട്ടും
ഉപരോധമെന്ന ആശയത്തിന് എതിരല്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അന്നന്‍ ദൗത്യം പരാജയപ്പെടുത്തിയതിന്റെ പാപഭാരം ഭരണകൂടത്തില്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്ന് റഷ്യയും ചൈനയും ചൂണ്ടിക്കാണിക്കുന്നു. വിമതരുടെ പങ്ക് കൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെടുന്നു. വിമത ഗ്രൂപ്പുകളെ ആയുധസജ്ജരാക്കിയതിലേക്കാണ് അത്തരമൊരു അന്വേഷണം ചെന്നെത്തുക. ഇടപെടണമെന്ന് ശഠിക്കുന്ന യു എന്നില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. ആര് പറഞ്ഞിട്ടാണ് സിറിയയിലേക്ക് ആയുധക്കപ്പലുകള്‍ നീങ്ങിയത്? അന്താരാഷ്ട്ര സമൂഹമെന്ന കള്ളത്തരത്തെയാണ് ഈ ചോദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
സിറിയയിലെ പ്രശ്‌നങ്ങളെ ഇറാനുമായി കൂട്ടിക്കെട്ടുന്നതിലാണ് ഇപ്പോള്‍ അമേരിക്കയുടെ ശ്രദ്ധ. ഇറാനാണത്രേ
ആയുധക്കച്ചവടത്തിന് ഏറ്റവും നല്ല ഭരണക്രമം ജനാധിപത്യമാണെന്ന് വന്നിരിക്കുന്നു. അമേരിക്ക ജനാധിപത്യം “സ്ഥാപിച്ച” രാജ്യങ്ങളെല്ലാം ഇന്ന് നല്ല കമ്പോളങ്ങളാണ്.
കടപ്പാട്:സിറാജ്