ബെയ്ജിങ്: തായ്‌വാന് കൂടുതല്‍ സൈനിക സഹായം നല്‍കുന്ന അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് ചൈന. തായ്‌വാനിലെ സമാധാനവും സ്ഥിരതയും തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ അവസാനിപ്പിക്കാനും അമേരിക്കയോട് ചൈന ആവശ്യപ്പെട്ടു.
ബെയ്ജിങ്: തായ്‌വാന് കൂടുതല്‍ സൈനിക സഹായം നല്‍കുന്ന അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് ചൈന. തായ്‌വാനിലെ സമാധാനവും സ്ഥിരതയും തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ അവസാനിപ്പിക്കാനും അമേരിക്കയോട് ചൈന ആവശ്യപ്പെട്ടു.
തായ്‌വാന് കൂടുതല്‍ സൈനിക സഹായവും ആയുധ വില്‍പ്പനയും നല്‍കുമെന്ന് യു.എസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് പ്രസ്താവനയുമായി ചൈന രംഗത്തെത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തായ്‌വാനിലെ കടലിടുക്കിലെ സമാധാനവും സുസ്ഥിരതയും തകര്‍ക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തായ്‌വാന് 571 മില്യണ്‍ ഡോളറിന്റെ പ്രതിരോധ സഹായത്തിന് അനുമതി വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.
യു.എസിന്റെ നീക്കം ചൈനയുടെ പരമാധികാരത്തെയും സുരക്ഷാ താത്പര്യങ്ങളെയും ലംഘിക്കുന്നുവെന്നും ചൈനീസ് മന്ത്രാലയം അറിയിച്ചു.
യു.എസിന്റെ ഇത്തരം നടപടികള്‍ തായ്‌വാനെ ആയുധമാക്കുന്നത് നിര്‍ത്തണമെന്നും തായ്‌വാന്‍ പ്രശ്‌നം അതീവ ജാഗ്രതയോടെ നേരിടണമെന്നും ചൈനീസ് ഓഫീസ് വക്താവ് ഷു ഫെംഗ്ലിയന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിലും തായ്‌വാനില്‍ രണ്ട് ബില്യണ്‍ ഡോലറിന്റെ ആയുധ വില്‍പ്പനയ്ക്ക് യു.എസ് അംഗീകാരം നല്‍കിയിരുന്നു.
എന്നാല്‍ സമീപ വര്‍ഷങ്ങളിലുള്‍പ്പെടെ തായ്‌വാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായി സമര്‍ദ്ദം അവസാനിപ്പിക്കണമെന്നും തായ്‌വാന് സഹായങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ചൈന യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.
Content Highlight: The US, which has given Taiwan arms and military aid, is playing with fire: China