ലണ്ടന്‍: ഇറാഖിലെ അമേരിക്കന്‍ ആധിപത്യത്തിന്റെ സാന്നിധ്യം തുടങ്ങിയിട്ട് പതിനേഴ് വര്‍ഷത്തോടടുക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ബാഗ്ദാദിലെ അമേരിക്കന്‍ സാന്നിധ്യം വാര്‍ത്തകളില്‍ നിറയുമ്പോള്‍ 2003 നു ശേഷം ഇറാഖി രാഷ്ട്രീയത്തിലെ ചരടുവലിക്കാരായി മാറിയ അമേരിക്കയുടെ ഇടപെടല്‍ എങ്ങനെ ഇറാഖി ജനതയുടെ ജീവിതത്തെ ബാധിച്ചിരുക്കുന്നു എന്ന് യൂറോപ്യന്‍ ജനതയ്ക്ക് മുന്നില്‍ വ്യക്തമാക്കാനൊരുങ്ങുകയാണ് ബാഗ്ദാദ് സെന്‍ട്രല്‍ എന്ന പുതിയ ടെലിവിഷന്‍ സീരീസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ചാനല്‍ 4 ആണ് ഈ സീരിസ് സംപ്രേഷണം ചെയ്യുന്നത്. ഫെബ്രുവരി 3 മുതലാണ് 7 എപ്പിസോഡുകളുള്ള ഡിറ്റക്ടീവ് സീരീസ് സംപ്രേഷണം ചെയ്യുന്നത്.
ഇറാഖി പൊലീസ് ഓഫീസറായ മുഹ്‌സിന്‍ അല്‍ ഖഫജി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് സീരീസ് മുന്നേറുന്നത്. രോഗബാധിതയായ ഒരു മകളുള്ള ഇദ്ദേഹത്തിന് 2003 യുദ്ധ സമയത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ ബുദ്ധിമുട്ടാവുന്നു. ഇതിനിടയില്‍ ഇയാളുടെ മൂത്തമകളെ കാണാതാവുന്നതോടെയാണ് ഖഫജിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നത്.