| Tuesday, 26th December 2023, 11:08 pm

ഇറാനില്‍ ഹിസ്ബുള്ളയുടെ മൂന്ന് സൈനികത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: യു.എസിനെ ലക്ഷ്യം വെച്ചുകൊണ്ട് ഇറാന്‍ പിന്തുണയുള്ള സായുധ സേനകള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച യു.എസ് വ്യോമാക്രമണം ഷിയാ സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയും അതിന്റെ അനുബന്ധ സംഘടനകളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യം ഇറാനില്‍ നടത്തിയ വ്യോമാക്രമണം ശത്രുതാപരമായ പ്രവൃത്തിയാണെന്ന് ഇറാന്‍ സര്‍ക്കാര്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ ഇറാഖ് സുരക്ഷാ സേനയിലെ ഒരാള്‍ കൊല്ലപ്പെടുകയും സാധാരണ പൗരന്മാരടക്കം 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാഖി പരമാധികാരത്തിന് മേലുള്ള അസ്വീകാര്യമായ ആക്രമണം അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഇറാനിലെ എര്‍ബില്‍ വ്യോമതാവളത്തില്‍ കതൈബ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കൊലപാതകത്തിന് ഉത്തരവാദികളായ ഇറാന്‍ ഗ്രൂപ്പുകളുടെ കഴിവുകളെ തടസപ്പെടുത്താനും തരംതാഴ്ത്താനുമുള്ളതാണെന്ന് ലോയ്ഡ് ഓസ്റ്റിന്‍ എക്‌സില്‍ കുറിച്ചു. അമേരിക്കന്‍ സേനയെ ലക്ഷ്യം വെച്ചാല്‍ യു.എസ് സൈന്യം തിരിച്ചടിക്കുന്നത് തുടരുമെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥനും പറഞ്ഞു.

ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള തീവ്രവാദികള്‍ കൊല്ലപ്പെട്ടേക്കാമെന്നും ഏതെങ്കിലും സിവിലിയന്മാരെ ആക്രമണം ബാധിച്ചതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഗസയിലെ ഹമാസിനെതിരായ ഇസ്രഈലിന്റെ യുദ്ധം വലിയൊരു സംഘര്‍ഷത്തിന് കാരണമായിട്ടില്ലെന്ന യു.എസിന്റെ വാദത്തെ പശ്ചിമേഷ്യയിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

Content Highlight: The US military carried out airstrikes on three Hezbollah military bases in Iran

We use cookies to give you the best possible experience. Learn more