ന്യൂദല്‍ഹി: അഡള്‍ട്‌സ് ഒണ്‍ലി വിഭാഗത്തിലുള്ള ഉള്ളടക്കങ്ങള്‍ തടയുന്നതിനായി 18ഓളം ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ നിരോധിച്ച് കേന്ദ്ര മന്ത്രാലയം.
18+ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയുന്ന യെസ്മ അടക്കമുള്ള ഫ്‌ലാറ്റുഫോമുകള്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂറാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
കൂടാതെ ഈ ഒ.ടി.ടി പ്ലാറ്റുഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 19 വെബ്സൈറ്റുകള്‍ക്കും 10 ആപ്പുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും ഐ.ബി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലെ അഡള്‍ട്ട് പ്ലാറ്റ്‌ഫോമായ യെസ്മക്ക് പുറമെ എക്സ് പ്രൈം, അണ്‍കട്ട് അദ്ദ, ഡ്രീംസ് ഫിലിംസ്, വൂവി, ട്രൈ ഫ്‌ലിക്ക്‌സ്, നിയോണ്‍ എക്സ് വി.ഐ.പി, ഹോട്ട് ഷോട്ട്സ് വി.ഐ.പി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഫുഗി, ചിക്കൂഫ്‌ലിക്സ്, പ്രൈം പ്ലേ, എക്സ്ട്രാമൂഡ് എന്നീ പ്ലാറ്റ്‌ഫോമുകളും നിരോധിച്ചതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു.
2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും സുരക്ഷയെയും മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയതെന്ന് മന്ത്രി അനുരാഗ് സിങ് താക്കൂര്‍ ചൂണ്ടിക്കാട്ടി.
Content Highlight: The Union Ministry has banned OTT platforms including Yesma