Euro Cup
മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു; യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡ്- ഡെന്‍മാര്‍ക്ക് മത്സരം ഉപേക്ഷിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jun 12, 05:38 pm
Saturday, 12th June 2021, 11:08 pm

ഡെന്‍മാര്‍ക്ക് ഫിന്‍ലന്റ് മത്സരത്തിനിടെ ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞു വീണു. ഇതേതൂടര്‍ന്ന് ഫിന്‍ലാന്‍ഡ്- ഡെന്‍മാര്‍ക്ക് മത്സരം ഉപേക്ഷിച്ചു. അതേസമയം, ക്രസ്റ്റന്‍ എറിക്‌സണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ ട്വിറ്ററിലൂടെ അറിയിച്ചു.

എറിക്സൺ ശ്വാസമെടുക്കുന്നുണ്ടെന്നും  സി.പി.ആർ ഫലപ്രദമായിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവേഫ ട്വിറ്റ് ചെയ്തു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. എറിക്‌സന്‍ മത്സരത്തിനിടെ നിലത്തുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീഷ്യല്‍സ് അദ്ദേഹത്തെ സമീപിച്ചു.

May be an image of one or more people and people standing

കളത്തില്‍വെച്ച് താരത്തിന് അടിയന്തര ചികിത്സ നല്‍കിയ ശേഷമാണ് സ്‌ട്രെച്ചറില്‍ പുറത്തേക്കുകൊണ്ടുപോയത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എറിക്സനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGLIGHTS : The UEFA EURO 2020 match in Copenhagen has been suspended due to a medical emergency