|

കരുവാരക്കുണ്ട് മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: കരുവാരക്കുണ്ട് മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ചെരികൂമ്പന്‍ മല എന്ന സ്ഥലത്താണ് ഇവര്‍ കുടുങ്ങിക്കിടന്നിരുന്നത്. ഇവര്‍ക്കൊപ്പം മല കയറി തിരിച്ചിറങ്ങിയ മൂന്നാമന്റെ സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കേരളാ കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് ഇരുവരും കുടുങ്ങിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഘം ട്രക്കിങ്ങിന് പോയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മല കാണാനായി മൂന്ന് കയറി. എന്നാല്‍ രാത്രിയായതോടെ രണ്ട് പേര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വൈകീട്ടത്തെ ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.

ഒപ്പമുണ്ടായിരുന്ന ഷംനാസാണ് താഴെയെത്തി വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

CONTENTHIGHLIGHT: the two people traped in the mountain rescued