മലയാളി താരം സഞ്ജു സാംസണ് ആദ്യമായി ബി.സി.സി.ഐയുടെ ആന്വല്‍ കോണ്‍ട്രാക്ട് ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. നിരന്തരമായി അവഗണിക്കപ്പെടുന്ന സഞ്ജു സാംസണ് വൈകിയെങ്കിലും നീതി ലഭിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.
ബി.സി.സി.ഐയുടെ വാര്‍ഷിക കരറില്‍ ഉള്‍പ്പെട്ടെങ്കിലും വരും മത്സരങ്ങളില്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്ന കാര്യം കണ്ടറിയുക തന്നെ വേണം.
എന്നാല്‍ സഞ്ജു സാംസണ് സ്ഥിരമായി ബി.സി.സി.ഐയുടെ പരിഗണന ലഭിക്കുകയും താരത്തിന്റെ പ്രതിഭക്കൊത്ത് അവസരങ്ങള്‍ ലഭിക്കുകയും ചെയ്യണമെങ്കില്‍ താരത്തിനുണ്ടാകേണ്ട ചില യോഗ്യതകളെ കുറിച്ച് ഒരു ആരാധകര്‍ പങ്കുവെച്ച ട്വീറ്റ് ചര്ച്ചയാവുകയാണ്.
ഇന്ത്യന്‍ ടീമിലെത്തിപ്പെടാന്‍ സഞ്ജു സാംസണ് വേണ്ട ‘യോഗ്യതകളെ’ കുറിച്ചാണ് ആരാധകന്‍ ട്വീറ്റില്‍ പറയുന്നത്.
‘ഇത് അല്‍പം കയ്‌പേറിയതാണ്, എന്നാല്‍ സത്യവുമാണ്. സഞ്ജു സാംസണ് ഈ പറയുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കും.
അതില്‍ പ്രധാനം സഞ്ജു തന്റെ സര്‍നെയിം മാറ്റുക എന്നതാണ്. സഞ്ജു സാംസണ് പകരം സഞ്ജു ശര്‍മയെന്നോ സഞ്ജു ഠാക്കൂര്‍ എന്നോ പേര് മാറ്റണം. ബി.ജെ.പിയുമായി ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് അടുത്തത്.
ഒരു ഉത്തരവാദിത്ത ബോധവുമില്ലാത്ത മനോഭാവം സഞ്ജു വെച്ചുപുലര്‍ത്തണം. ഒപ്പം നാലാമതായി മുംബൈ ഇന്ത്യന്‍സിനോ ദല്‍ഹി ക്യാപ്പിറ്റല്‍സിനോ വേണ്ടി കളിക്കുകയും ചെയ്യണം,’ എന്നാണ് സഞ്ജു ആരാധകരനായ ഒരു ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇതോടെ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് ഈ ട്വീറ്റ് വഴിവെച്ചത്. നിലവിലെ ബി.സി.സി.ഐയിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നതാണ് ഈ ട്വീറ്റ് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
It’s bitter but truthful. If @IamSanjuSamson has the following eligibility then he has permanent in white ball cricket for @BCCI
1. Sure name : Sharma, Thakur
2. BJP connection
3. Chhapri like attitude
4. Belong to @mipaltan / @DelhiCapitals
അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം കിരീടം ചൂടിക്കുക എന്ന ലക്ഷ്യമൊന്നുമാത്രമാണ് നിലവില്‍ സഞ്ജുവിന് മുമ്പിലുള്ളത്. കഴിഞ്ഞ സീസണില്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം എന്ത് വിലകൊടുത്തും വീണ്ടെടുക്കാന്‍ തന്നെയാണ് പിങ്ക് സിറ്റി ഒരുങ്ങുന്നത്.
ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സാണ് എതിരാളികള്‍.
പുതിയ സീസണില്‍ പുതിയ ഊര്‍ജവുമായാണ് ഓറഞ്ച് ആര്‍മിയും ഇറങ്ങുന്നത്. ഏയ്ഡന്‍ മര്‍ക്രമിന്റെ നേതൃത്വത്തിലിറങ്ങുന്ന സണ്‍റൈസേഴ്‌സ് സ്വന്തം തട്ടകത്തില്‍ രാജസ്ഥാനെ തോല്‍പിച്ചുകൊണ്ട് ക്യാമ്പെയ്ന്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
Content highlight: The tweet talks about Sanju’s qualifications to be a permanent presence in the Indian team