| Tuesday, 24th October 2023, 11:31 am

ഇസ്രഈലിനെ ആക്രമിച്ച അന്നുതന്നെ ഹമാസ് നേതൃത്വത്തോട് രാജ്യം വിടാനാവശ്യപെട്ട് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്രഈലില്‍ ഹമാസ് നടത്തിയ ആദ്യ ആക്രമണത്തെ തുടര്‍ന്ന് അന്നേദിവസം തന്നെ ഹമാസിന്റെ പ്രതിനിധികളോട് രാജ്യം വിട്ടുപോവണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ട്.

ഹമാസിന്റെ ലക്ഷ്യം സാധാരണക്കാരനാണോ അതോ ഇസ്രഈല്‍ അധിനിവേശത്തെ എതിര്‍ക്കുകയാണോ എന്ന കാര്യത്തില്‍ പിഴവുണ്ടായിയെന്നും അത് അങ്കാറയില്‍ ആശങ്കയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹമാസിന്റെ ആക്രമണം മൂലം പ്രത്യക്ഷമായി ഇസ്രഈല്‍ തുര്‍ക്കിയിലെയും സാധാരണക്കാരനെ കൊലപെടുത്തുന്ന അവസ്ഥയിലേക്ക് നയിച്ചുവെന്നും അത്തരം യുദ്ധകുറ്റങ്ങളെ പിന്തുണക്കാന്‍ കഴിയില്ലെന്നും തുര്‍ക്കി വൃത്തങ്ങള്‍ അറിയിച്ചു.

തുര്‍ക്കി ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മയില്‍ ഹനിയയോട് ചര്‍ച്ച ചെയ്തെന്ന് അല്‍-മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹനിയ
ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നതെന്നും ഹമാസിന്റെ നേതാക്കളായ ഖാലിദ് മെഷാലും സലേഹ് അല്‍-അറൂറിയും തുര്‍ക്കിയില്‍ ഇടക്ക് സന്ദര്‍ശിക്കാറുണ്ടെന്ന് മാത്രം പറഞ്ഞ് പരാമര്‍ശത്തെ തുര്‍ക്കി നിഷേധിച്ചു.

തുര്‍ക്കി സര്‍ക്കാര്‍ ഹമാസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നത് ഫോണ്‍ മുഖേനെയാണെന്ന് ചില വൃത്തങ്ങള്‍ എം.ഇ.ഇയോട് പറഞ്ഞു. കൂടാതെ ഹമസുമായുള്ള ബന്ധവും ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണവും തുര്‍ക്കിയുടെ ആഗോള നയതന്ത്രത്തില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയിലെ ഹമാസ് നേതാക്കളുടെ സാന്നിധ്യം തുര്‍ക്കിക്ക് മേല്‍ ഇസ്രഈലിന് രോക്ഷത്തിന് കാരണമായി. ഹമാസ് ഉദ്യോഗസ്ഥര്‍ തുര്‍ക്കിയില്‍ നിന്ന് രാജ്യം വിട്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രഈല്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ ഗസയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സുരക്ഷയെ മുന്‍നിര്‍ത്തി തുര്‍ക്കിയില്‍ നിന്ന് എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും പിന്‍വലിക്കാന്‍ ഇസ്രഈല്‍ തീരുമാനിച്ചു.

അതേസമയം ഇസ്രഈല്‍ അധിനിവേശം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി പൊതുവിചാരണ നടത്തുമെന്നും കക്ഷികള്‍ക്ക് അവരുടേതായ വാദങ്ങള്‍ വ്യക്തമാക്കാമെന്നും കോടതി അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 19ന് ഹേഗിലെ ആസ്ഥാനത്തായിരിക്കും വിചാരണ.

Content Highlight: The Turkish government has asked the leadership of Hamas to leave the country following the attack by Hamas in Israel

We use cookies to give you the best possible experience. Learn more