മലപ്പുറം ജില്ലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട “കുട്ടികളെ തട്ടികൊണ്ട് പോകല്‍” വാര്‍ത്തകള്‍ പലതും യാഥാര്‍ത്ഥ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു. നിര്‍ത്തിയിട്ട വാഹനത്തിന് മുന്‍വശത്തു കൂടി മറികടക്കാന്‍ തുനിഞ്ഞ കുട്ടിയെ വാഹനങ്ങള്‍ കടന്നു പോയതിന്നു ശേഷം മറികടക്കാന്‍ നിര്‍ബന്ധിച്ച നല്ലമനസ്സിനെ തട്ടികൊണ്ട് പോകലായി ചിത്രീകരിക്കാന്‍ നവ മാധ്യമങ്ങള്‍ തുനിഞ്ഞതോടുകൂടി കുട്ടികളെ തട്ടികൊണ്ട് പോകലിന് തുടക്കമായി.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ യാഥാര്‍ത്ഥ്യം പൊതുസമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി മലപ്പുറം സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇറക്കിയ പത്രക്കുറിപ്പ്.
ജില്ലയിലും സമീപ പ്രദേശങ്ങളിലും കുട്ടികളെ തട്ടികൊണ്ടു പോകുന്ന വാര്‍ത്തകള്‍ നവമാധ്യമങ്ങളായ വാട്‌സ്ആപ്പ് ഫേസ്ബുക്ക് എന്നിവയിലും പത്ര മാധ്യമങ്ങളിലും സ്ഥാനം പിടിച്ചതോടു കൂടി ജില്ലയിലെ കുട്ടികളും രക്ഷകര്‍ത്താക്കളും ഒരു പോലെ ഭീതിയിലാണ്.
സ്വന്തം കുട്ടികളോടുള്ള ആത്മാര്‍ത്ഥതയും അതില്‍നിന്നുള്ള വേവലാതിയും കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ക്ക് അധിക പ്രാധാന്യം രക്ഷാകര്‍ത്താക്കളും കുട്ടികളും പൊതു സമൂഹവും നല്‍കുന്നത്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കുട്ടിയെ തട്ടികൊണ്ട് പോകുന്നതിനിടെ തലമുണ്ഡനം ചെയ്യപെട്ടു എന്നത് വരെ എത്തി നില്‍ക്കുന്നു തട്ടികൊണ്ട് പോകല്‍ പരമ്പര.
യാഥാര്‍ത്ഥ്യം എന്ത് ?
ജില്ലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട “കുട്ടികളെ തട്ടികൊണ്ട് പോകല്‍” വാര്‍ത്തകള്‍ പലതും യാഥാര്‍ത്ഥ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു. നിര്‍ത്തിയിട്ട വാഹനത്തിന് മുന്‍വശത്തു കൂടി മറികടക്കാന്‍ തുനിഞ്ഞ കുട്ടിയെ വാഹനങ്ങള്‍ കടന്നു പോയതിന്നു ശേഷം മറികടക്കാന്‍ നിര്‍ബന്ധിച്ച നല്ലമനസ്സിനെ തട്ടികൊണ്ട് പോകലായി ചിത്രീകരിക്കാന്‍ നവ മാധ്യമങ്ങള്‍ തുനിഞ്ഞതോടുകൂടി കുട്ടികളെ തട്ടികൊണ്ട് പോകലിന് തുടക്കമായി.
തട്ടികൊണ്ട് പോകാന്‍ നിര്‍ബന്ധിച്ച് കയറ്റുന്ന സമയത്ത് മറ്റൊരു കുട്ടിയെ തലമുണ്ഡനം ചെയ്യുന്നതായി കണ്ടു എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എന്നാല്‍ ജില്ലയില്‍ എവിടെയും ഒരു കുട്ടിയെയും തട്ടികൊണ്ട് പോയതായോ തലമുണ്ഡനം ചെയ്തതായോ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല.
സ്‌കൂള്‍ സമയം കഴിഞ്ഞ് കളി കഴിഞ്ഞ നേരം സമയം വളരെ വൈകിയതിനാല്‍ വീട്ടില്‍ നിന്നും വഴക്ക് കേള്‍ക്കാതിരിക്കാന്‍ തന്നെ ആരോ തട്ടികൊണ്ട് പോയതായിരുന്നെന്നും വിയര്‍ത്തതിനാല്‍ കുതറി രക്ഷപ്പെട്ടെന്നുമായിരുന്നു മറ്റൊരു “തട്ടികൊണ്ട്‌പോകല്‍” വാര്‍ത്ത.
വാര്‍ത്ത പരന്നതോട് കൂടി മാരുതിവാനില്‍ യാത്ര ചെയ്യുന്ന ഒരോരുത്തരെയും തട്ടികൊണ്ടു പോകുന്ന സംഘമെന്ന കണ്ണില്‍ കൂടി പൊതുജനം നോക്കാന്‍ തുടങ്ങിയതോട് കൂടി മാരുതി വാനില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. യാത്ര ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സംഭവം വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടു.
എവിടെനിന്നാണ് തട്ടികൊണ്ട് പോകല്‍ ഉണ്ടായത് ?
കുട്ടികള്‍ വാഹനങ്ങള്‍ക്ക് കൈകാണിച്ച് ഒരു പരിചയവും ഇല്ലാത്ത വാഹനങ്ങളില്‍ കയറി പോകുന്നത് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന് സാഹചര്യം ഒരുങ്ങുന്നു. കൂടാതെ ഇങ്ങനെ മിച്ചം വെക്കുന്ന തുട്ടുകളാണ് വലിയ വിപത്തിലേക്ക് കുട്ടികളെ നയിക്കുന്നത് കാരണം ലഹരി, പാന്‍ ഉപയോഗത്തിന്നും ഈ രീതിയിലാണ് കുട്ടികള്‍ പണം കണ്ടെത്തുന്നത്.
ഇത് നിയന്ത്രിക്കുന്നതിനായി കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘം ഉണ്ടെന്ന പേടി കുട്ടികളില്‍ വളര്‍ത്താന്‍ ഏതോ മുതിര്‍ന്നവര്‍ മെനഞ്ഞ തെറ്റായ രീതിയാണ് കുട്ടികളെ തട്ടികൊണ്ട് പോകല്‍ വാര്‍ത്തകള്‍ പ്രചരിക്കാനും ജനങ്ങളില്‍ ഭീതി വളര്‍ത്താനും കാരണമായത് എന്നാണ് അനുമാനിക്കുന്നത്.
സ്വന്തം കുട്ടികള്‍ പരിചയമില്ലാത്തവരുടെ വാഹനത്തില്‍ കയറിപോകുന്നത് നിയന്ത്രിക്കണം. പരിചയമില്ലാത്ത ഒരു കുട്ടിയെയും വാഹനത്തില്‍ കയറ്റിപോവുകയും അരുത്.
കുട്ടികള്‍ കളവ് പറയുന്നതാണോ ?
കുട്ടികള്‍ എന്ന് അവരെ വിളിക്കുന്നത് തന്നെ കുട്ടിത്തം ഉള്ളത് കൊണ്ടാണല്ലോ. വളര്‍ന്ന് വരുന്ന ഈ പ്രായത്തില്‍ അവര്‍ക്കും ഭാവനകള്‍ വരാം. പ്രത്യേക പേടിപെടുത്തല്‍ സാഹചര്യത്തില്‍ നിന്നും അവരുടെ ഭാവനകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യത്യസ്ഥമായവ ആവാം. ഇതിനെല്ലാം തുടക്കമിട്ടത് മുതിര്‍ന്നവര്‍ തന്നെയാണ് എന്ന് നാം തിരിച്ചറിയണം. അമിതമായ പേടിപ്പെടുത്തല്‍ കുട്ടികളില്‍ അവരുടെതായ ഭാവനകകളും സാഹചര്യങ്ങളും കൊണ്ട് വഴി തെളിച്ചു എന്നതാണ് ഇതിനൊരു കാരണമായി കാണുന്നത്.
സ്വന്തം വീട്ടിലും, വിദ്യാഭ്യാസ സ്ഥാപനത്തിലും ശരിയായ വിവരം നല്‍കിയാല്‍ അതില്‍ നിന്നും ഭവിഷത്തുകള്‍ വരും എന്നപേടിയും സത്യം തുറന്ന് പറയാന്‍ അവന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതും ശിക്ഷ ഏല്‍ക്കേണ്ടിവരും എന്നഭയവും ഇത്തരം കഥകള്‍ മെനയാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നു.
കുട്ടികളെ സത്യം പറയുന്നതിന് വഴിവെച്ച് നല്‍കുകയും ശരിയായ ശിക്ഷണവും മാതൃകയും മുതിന്നവര്‍ ചെയ്ത് കാണിച്ച് കുട്ടികളില്‍ അത് തുടരാനുള്ള അവസരങ്ങള്‍ നല്‍കുക എന്നതാണ് ഇതിന് പ്രതിവിധി.
അത് കൊണ്ട് കൂടിയാണ് അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത്
സമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളില്‍ കുട്ടികളെ തട്ടി കൊണ്ട് പോകുന്ന വാര്‍ത്തകള്‍ വ്യാപിച്ചതോട് കൂടി രക്ഷകര്‍ത്തക്കള്‍ അധിക നിയന്ത്രണം കുട്ടികളില്‍ വരുത്തുകയും ഏവരെയും ശ്രദ്ധിക്കണമെന്ന അധികവ്യാഥി നല്‍കുകയും ചെയ്തതോട് കൂടി ഇളം മനസുകളില്‍ പേടി കൂടുകയും ആരെങ്കിലും വഴി ചോദിക്കുന്നത് പോലും തട്ടികൊണ്ട് പോകലാണെന്ന മിഥ്യാധാരണ അവരില്‍ ഉളവാക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോട് കൂടി ജില്ലക്ക് പുറത്ത് അന്യദേശങ്ങളില്‍ ജോലി ചെയ്തുവരുന്ന രക്ഷകര്‍ത്താക്കള്‍ വീടുകളില്‍ വിളിക്കുകയും കുട്ടികളോടും വീട്ടിലെ ബന്ധുക്കളോടും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിച്ചതോട് കൂടി ഇളം മനസുകളിലും അതിന്റെ പ്രയാസവും പേടിയും കടന്നു കൂടുകയായിരുന്നു.
ജില്ലയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍
ജില്ലയില്‍ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ മാത്രമാണ് കുട്ടികളെ തട്ടികൊണ്ട് പോകല്‍ എന്ന രീതിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. ബാല സൗഹൃദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസിന്റെ അന്വേഷണത്തില്‍ ടി പരാതിയില്‍ പ്രതിപാദിക്കുന്ന തട്ടികൊണ്ട് പോകല്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിദൂരമായി നില്‍ക്കുന്നതായാണ് അറിവ്.
മലപ്പുറം ജില്ലയിലെ 32 പോലീസ് സ്റ്റേഷനുകളും ബാല സൗഹൃദ പോലീസ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നു. കൂടാതെ എല്ലാ സ്റ്റേഷനുകളിലും ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാരായി വനിതാപോലീസ് ഉള്‍പ്പെടെയുള്ള പ്രത്യേക സംവിധാനവും പ്രവര്‍ത്തിക്കുന്നു.
സമയം പാലിക്കുക.
അധിക നിയന്ത്രണം കുട്ടികളില്‍ വേണ്ട. എങ്കിലും സാധാരണ അവര്‍ പോകുന്ന സമയവും തിരിച്ച് വീട്ടില്‍ എത്തുന്ന സമയവും അറിഞ്ഞിരിക്കേണ്ടതും സമയക്രമം എന്ന് ഉറപ്പ് വരുത്തുന്നതും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാടിന്നും നല്ലതാണ്. സമയക്രമം പാലിക്കാന്‍ കുട്ടികളോട് പ്രത്യേകമായി പറയണം. എല്ലാം തുറന്ന് പറയാനുള്ള അവസരവും കുട്ടികള്‍ക്ക് നല്‍കണം. അതിനുള്ള സാഹചര്യം അവര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കണം.
സ്വയം നിയന്ത്രിക്കണം
വരുന്ന മെസേജുകള്‍ അതിന്റെ തെറ്റും ശരിയും ഭവിഷത്തും നോക്കാതെ മറ്റു ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും ഫോര്‍വേഡ് ചെയ്യുന്നത് സ്വയം നിയന്ത്രിക്കണം. അത് ഉണ്ടാക്കുന്ന മാനസികവ്യാഥി കുറച്ചൊന്നുമല്ല. ആര് തന്നെ അയച്ച് തന്നതായാലും സ്വന്തം വിവേക പ്രകാരം വിലയിരുത്തി ആവശ്യസമയത്ത് മാത്രം മറ്റ് ആളുകളിലേക്ക് എത്തിക്കുക.അല്ലാത്തവ നിരസിക്കുക തന്നെ വേണം. പ്രത്യേകിച്ച് കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.