യു.എസിലേക്ക് പഠിക്കാന്‍ അയച്ച ഖത്തര്‍ അമീറിന്റെ സഹോദരന്‍; ക്ലാസില്‍ പോവാതെ യൂറോപ്പിലേക്ക് പറന്ന് ചൂതാട്ടവും ആര്‍ഭാട ജീവിതവും ; ബിരുദാനന്തര ബിരുദത്തില്‍ വിവാദം
Gulf
യു.എസിലേക്ക് പഠിക്കാന്‍ അയച്ച ഖത്തര്‍ അമീറിന്റെ സഹോദരന്‍; ക്ലാസില്‍ പോവാതെ യൂറോപ്പിലേക്ക് പറന്ന് ചൂതാട്ടവും ആര്‍ഭാട ജീവിതവും ; ബിരുദാനന്തര ബിരുദത്തില്‍ വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2020, 5:13 pm

ഖത്തര്‍ അമീര്‍ തമീം ബിന്‍ അഹമ്മദ് അല്‍താനിയുടെ സഹോദരന്റെ ബിരുദാനന്തര ബിരുധം സംശയ നിഴലില്‍. അമേരിക്കയില്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്തേണ്‍ കാലിഫോര്‍ണിയയിലെ ( യു.എസ്.സി) പഠനകാലയളവല്‍ രാജകുമാരന്‍ യൂണിവേഴ്സിറ്റി അധികൃതരെ സ്വാധീനിച്ചെന്നാണ് ലോസ് ആഞ്ചലസ് ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.
28 കാരനായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമാദ് ബിന്‍ ഖലീഫ അല്‍ താനി 2015 ലാണ് ഈ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുധം നേടുന്നത്. പിന്നീട് പബ്ലിക് ഡിപ്ലോമസിയില്‍ ബിരുധാനനന്തര ബിരുധവും നേടി.
എന്നാല്‍ യൂണിവേഴ്സിറ്റി ക്ലാസുകള്‍ക്ക് അപൂര്‍വ്വമായി മാത്രമേ രാജകുമാരന്‍ എത്തിയിരുന്നെന്നും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാറായിരുന്നില്ലെന്നും ആണ് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജകുമാരന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതിരുന്നത്. ക്യാമ്പസില്‍ വരാതെ വിദൂരമായി പ്രത്യേക ക്ലാസ് അറ്റന്‍ഡ് ചെയ്തിരുന്നൊണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ക്ലാസുകള്‍ യു.എസ്.സി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാറില്ല. ഇട
ക്ലാസുകളില്‍ പങ്കെടുക്കാതെ യൂറോേപ്പില്‍ ഇടയ്ക്കിടെ യാത്ര പോയിരുന്ന രാജകുമാരന്‍ ആഡംബര ജീവിതത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തറില്‍ നിയമവിരുദ്ധമായ ചൂതാട്ടവും ഒപ്പം ആഡംബര വാഹനങ്ങളിലെ ഡ്രൈവിംഗും, സ്‌കൈ ഡൈവിംഗും രാജകുമാരന്റെ സ്ഥിരം വിനോദമായിരുന്നു. പഠന കാലത്ത് ആഡംബര ഹോട്ടലായ ബെവര്‍ലി വില്‍ഷെയറില്‍ ആയിരുന്നു രാജകുമാരനും ഇദ്ദേഹത്തിന്റെ ജോലിക്കാരും താമസിച്ചിരുന്നത്.
‘ വിമാനത്തില്‍ നിന്നും ഇറങ്ങിയ നിമിഷം മുതല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ചുറ്റും ഒരു സാമ്പത്തിക മേഖല തന്നെ വളര്‍ന്നു വന്നു,’ ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


രാജകുമാരനെ പരിപാലിക്കാനായി വലിയൊരു സംഘം തന്നെ അകമ്പടിയായി ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍, നഴ്സ്, പരിശീലകന്‍, ഔദ്യോഗിക ഡ്രൈവര്‍ തുടങ്ങിയ പരിചാരകരുടെ ഒരു കൂട്ടം രാജകുമാരനൊപ്പം ഉണ്ടായിരുന്നു. ഒപ്പം യു.എസ്.സി യൂണിവേഴ്സിറ്റിയിലെ പ്രത്യേക ഫാകല്‍റ്റിയും രാജകുമാരനൊപ്പം ഉണ്ടായിരുന്നു.
അതേ സമയം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ രാജകുമാരന്റെ അഭിഭാഷകന്‍ ലോസ് ആഞ്ചലസ് ടൈംസിനയച്ച കത്തില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സംശയങ്ങളും അനുമാനങ്ങളുമാണെന്നും എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.