മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സിയുടെ വീഡിയോ ബി.സി.സി.ഐ വ്യാഴാഴ്ച സ്‌പോണ്‍സറായ അഡിഡാസ് പുറത്തിറക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായിട്ടാണ് ടീം ഇന്ത്യയുടെ പുത്തന്‍ ജേഴ്സികള്‍ പുറത്തിറക്കിയത്.
ടി 20, ഏകദിനം, ടെസ്റ്റ് എന്നീ മൂന്ന് ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ഡിസൈനോട് കൂടിയ ജഴ്‌സികളുടെ വീഡിയോയാണ്
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജേഴ്‌സി പുറത്തുവിട്ടത്. നൈക്കിക്ക് ശേഷം ആദ്യമായാണ് ഒരു ലോകോത്തര കായിക ഉല്‍പന്ന നിര്‍മാതാക്കള്‍ ടീം ഇന്ത്യയുടെ ജേഴ്സി ഒരുക്കുന്നത്. ഇതിനുമുമ്പ് ബൈജൂസായിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍. 2023 ജൂണ്‍ മുതല്‍ 2028 മാര്‍ച്ച് വരെയുള്ള ഔദ്യോഗിക കിറ്റാണിതെന്നും അഡിഡാസ് വീഡിയോയില്‍ പറയുന്നത്.
വീഡിയോ പുറത്തുവന്നതോടെ ട്വിറ്ററില്‍ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയെ ടെസ്റ്റ് ജേഴ്‌സ് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍ മഡ്രിഡിന്റെ ജെഴ്‌സിയോട് സമാനമാണെന്നുള്ള ട്രോളാണ് ഇതില്‍ പ്രധാനം. ചിലര്‍ ജേഴ്‌സിയില്‍ എന്താണ് പുതുമയെന്നും, മുന്‍കാല ഇന്ത്യന്‍ ഏകദിന, ടി20 ജേഴ്സികളുമായി ഇതിനെ താരതമ്യം ചോദിക്കുന്നു.
അതേസമയം, അഞ്ച് വര്‍ഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് അഡിഡാസിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ ടീമുകള്‍ക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്റെ കിറ്റാണ് ഇനി ധരിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പുതിയ ജേഴ്സി അണിഞ്ഞ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കളത്തിലിറങ്ങും. വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള പര്യടത്തിലെ മൂന്ന് ഫോര്‍മാറ്റിലും പുത്തന്‍ ജേഴ്‌സിയായിരിക്കും അണിയുക.
Content Highlight: The troll rains With the release of the new Indian jersey