| Monday, 8th February 2021, 12:16 pm

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ നിന്നില്ല, രാജ്യസഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.
രാജ്യസഭയില്‍ മോദി നടത്തിയ മറുപടി പ്രസംഗമാണ് തൃണമൂല്‍ എം.പിമാര്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്.

കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി രാജ്യസഭയില്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം, രാജ്യസഭയിലും കര്‍ഷക സമരത്തിനെതിരെ തന്നെയാണ് മോദി സംസാരിച്ചത്.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.

കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Trinamool Congress walked out of the Rajya Sabha

We use cookies to give you the best possible experience. Learn more