ട്രാന്‍ജെന്റര്‍ വ്യക്തികളെ സൈന്യത്തില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പുറത്താക്കും
വാഷിങ്ടണ്‍: പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ആദ്യ ദിവസത്തില്‍ തന്നെ ‘ ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അരിസോണയിലെ ഫിനിക്‌സില്‍ നടന്ന ടേണിങ്ങ് പോയിന്റ് യു.എസ്.എയുടെ ഫെസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.
തങ്ങള്‍ ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്തും ചൈല്‍ഡ് സെക്ഷ്വല്‍ മ്യൂട്ടിലേഷന്‍’ (ചേലാകര്‍മം/സുന്നത്ത്) അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിനായി സ്‌കൂളുകളില്‍ നിന്നും സൈന്യത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു.
‘ട്രാന്‍ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ നിന്നും പ്രൈമറി, മിഡില്‍, ഹൈസ്‌കൂളുകളില്‍ നിന്നും പുറത്താക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാരെ സ്ത്രീകളുടെ കായിക വിനോദങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് ഔദ്യോഗിക നയമായിരിക്കുമെന്നും പറയുകയുണ്ടായി.
‘പുരുഷന്മാരെ സ്ത്രീകളുടെ കായിക വിനോദങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തും. ആണും പെണ്ണും രണ്ട് ലിംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഔദ്യോഗിക നയമാണ്,’ട്രംപ് പറഞ്ഞു.
അതേസമയം തനിക്ക് സ്വീകാര്യമായ രീതിയില്‍ പനാമ ജലപാത കൈകാര്യം ചെയ്തില്ലെങ്കില്‍ പനാമ കനാല്‍ യു.എസ് പിടിച്ചെടുക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
സമുദ്രവുമായി ബന്ധിപ്പിക്കുന്ന ഈ കപ്പല്‍ പാത ഉപയോഗിക്കുന്നതിന് മധ്യ അമേരിക്കന്‍ രാജ്യം അമിത നിരക്ക് ഈടാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
കുടിയേറ്റ കുറ്റകൃത്യങ്ങള്‍ക്കെിരെ ഉടനടി നടപടികളെടുക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദ സംഘചനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Highlight: The ‘transgender madness’ will end on the day of his inauguration; Will be kicked out of schools: Trump