13ാം വയസ്സില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു, ബന്ധുക്കളാല്‍ മാനസികമായും ലൈംഗികമായും അപമാനിക്കപ്പെട്ടു, കാമുകൻ ആസിഡ് ആക്രമണം നടത്തി. നയ്യബ് അലി എന്ന പാക്കിസ്ഥാനി ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയുടെ ജീവിതം നരകതുല്യമായിരുന്നു.
ഇപ്പോഴിതാ പാക്കിസ്ഥാന്‍ പാര്‍ലിമെന്റിലേക്ക് മത്സരിക്കുകയാണ് നയ്യബ്.
“”രാഷ്ട്രീയാധികാരം നേടാതയോ, രാജ്യത്തെ ഭരണസിരാകേന്ദ്രങ്ങളുടെ ഭാഗമാവാതെയോ എന്റെ അവകാശങ്ങള്‍ ഒന്നും ലഭിക്കില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിന് പിറകില്‍”” തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പറ്റി ചോദിച്ചാല്‍ നയ്യബിന്റെ മറുപടി ഇങ്ങനെ.
പാക്കിസ്ഥാനിലെ യഥാസ്ഥിതിക സമൂഹത്തില്‍ ഹിജ്‌റ എന്നറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം വലിയ അവഗണനകളാണ് നേരിടുന്നത്. വിദ്യാഭ്യാസത്തിനോ, തൊഴിലിനോ, ആരോഗ്യസംരക്ഷണത്തിനോ ഉള്ള അവസരങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് ലഭിക്കാറില്ല.
എന്നാല്‍ ആധുനിക പാക്കിസ്ഥാന്‍ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. മൂന്നാമതൊരു ലിംഗത്തെ അംഗീകരിക്കുകയും, ഐഡന്റിറ്റി കാര്‍ഡ് നല്‍കുകയും ചെയ്ത ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടും പാക്കിസ്ഥാന്‍ ലഭ്യമാക്കിയിരുന്നു.
അടുത്ത ആഴ്ചയാണ് നയ്യബ് മത്സരിക്കുന്ന പാക്കിസ്താന്‍ തെരഞ്ഞെടുപ്പ്