ഷെയിന്‍ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്രൈം ഡ്രാമ വേലയുടെ ട്രെയ്‌ലര്‍ കിങ് ഓഫ് കൊത്തയുടെ പ്രദര്‍ശനത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഇന്റര്‍വെല്ലിനോ തുടങ്ങുന്നിന് മുമ്പ് വേലയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു.
സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രേേദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പാലക്കാടും പരിസര പ്രദേശത്തുമാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. പൊലീസ് വേഷത്തില്‍ എത്തുന്ന ഷെയ്ന്‍ നിഗത്തിന്റെയും എസ്.ഐ. മല്ലികാര്‍ജുനനായി എത്തുന്ന സണ്ണി വെയ്ന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ചിത്ര സംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിങ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി.എസ്., സൗണ്ട് ഡിസൈന്‍ : എം.ആര്‍. രാജാകൃഷ്ണന്‍, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ : മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി.ബി. , അദിത്ത് എച്ച്. പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമല്‍ ചന്ദ്രന്‍, സംഘട്ടനം : പി.സി. സ്റ്റണ്ട്‌സ്, ഡിസൈന്‍സ് : ടൂണി ജോണ്‍ , സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: The trailer of Vela hits the audiences with the release of King of Kotha