| Friday, 9th September 2022, 11:52 am

സര്‍വൈവല്‍ ത്രില്ലറുമായി സാമന്ത? ഒപ്പം ഉണ്ണി മുകുന്ദനും; യശോദ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമന്ത കേന്ദ്രകഥാപാത്രമാവുന്ന യശോദയുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്ന് സൂചനകളാണ് നല്‍കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കഥാപാത്രത്തെയാണ് സാമന്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ത്രില്ലിങ്ങായി പോകുന്ന ട്രെയ്‌ലറില്‍ മലയാളി താരം ഉണ്ണി മുകുന്ദനേയും കാണാം.

മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹരി- ഹരീഷ് കൂട്ടുകെട്ടിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിര്‍മിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം: മണിശര്‍മ്മ, സംഭാഷണങ്ങള്‍: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി, ക്യാമറ: എം. സുകുമാര്‍, കല: അശോക്, സ്റ്റണ്ട്: വെങ്കട്ട്, എഡിറ്റര്‍: മാര്‍ത്താണ്ഡം കെ. വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹനിര്‍മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി.ആര്‍.ഒ. : ആതിര ദില്‍ജിത്ത്.

Content Highlight: The trailer of Samantha starrer Yashoda is out

Latest Stories

We use cookies to give you the best possible experience. Learn more