2025 ജനുവരി 22ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഫോര്‍മാറ്റിലുള്ള പരമ്പര ആരംഭിക്കും. ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര. പിന്നീട് ഫെബ്രുവരി 6 മുതല്‍ 12 വരെ മൂന്ന് ഏകദിന പരമ്പരയും നടക്കും. ശേഷം അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക.
2025 ചാമ്പന്യന്‍ ട്രോഫിക്ക് മുമ്പായി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായിയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ അടുത്തിടെ നടന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ സമനിലയില്‍ ഓള്‍ ഔട്ട് ആയപ്പേള്‍ രണ്ടാമത്തെ മത്സരത്തില്‍ 32 റണ്‍സിനുമാണ് പരാജയപ്പെട്ടത്.
ഇതോടെ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് ഇന്ത്യ ലക്ഷ്യം വെക്കുക. ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
Content Highlight: The three-format series between India and England will begin on January 22, 2025