പരിശോധനഫലം പുറത്തുവന്നു; അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് ഇല്ല
COVID-19
പരിശോധനഫലം പുറത്തുവന്നു; അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2020, 7:16 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് ഇല്ലെന്ന് പരിശോധന ഫലം. നേരത്തെ അരവിന്ദ് കെജരിവാള്‍ ദേഹാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റിന് അദ്ദേഹം വിധേയനായത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. 266598 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

7466 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 266 പേരാണ് മരിച്ചത്.

അതേസമയം ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു. 71,93,476 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 408614 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

35,35,554 പേര്‍ രോഗവിമുക്തരായി. 20 ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമത്. ബ്രസീലില്‍ 7,10,887 പേരും റഷ്യയില്‍ 4,76,658 പേരും രോഗബാധിതരാണ്.

അതേസമയം രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാമതായി. നിലവില്‍ 2,65,928 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ